“മലയാളസിനിമ ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ മോഹൻലാൽ പടങ്ങൾ ഓടണം” : സംവിധായകൻ സിദ്ദിഖ്
1 min read

“മലയാളസിനിമ ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ മോഹൻലാൽ പടങ്ങൾ ഓടണം” : സംവിധായകൻ സിദ്ദിഖ്

ര്‍ത്തുവെക്കാവുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകന്‍ ആണ് സിദ്ദിഖ്. നടന്‍ ലാലിനോട് ഒന്നിച്ചായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. സിദ്ദിഖ് ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ റാംജിറാവ് സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറുമൊക്കെ ചര്‍ച്ച വിഷയമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ സംവിധായകനാണ് സിദ്ദിഖ്. ഹിറ്റ്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

മോഹന്‍ലാലിനൊപ്പം വിയറ്റ്നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍ എന്നീ സിനിമകള്‍ സംവിധായകന്‍ ചെയ്തു. ഇതില്‍ ഏറ്റവുമൊടുവില്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു. എന്നാല്‍ സിനിമകണ്ട് നല്ലതാണെന്ന് പറഞ്ഞിറങ്ങിയവര്‍ക്ക് വരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നുവെന്ന് സിദ്ദിഖ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഹിന്ദിയില്‍ ഹിറ്റായി മാറി.

ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ ഇന്‍ഡസ്ട്രിയെ പെട്ടന്ന് വളരാന്‍ സഹായിച്ച സിനിമകളായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍, പുലിമുരുകന്‍ എന്നിവ എന്നും ഇന്‍ഡസ്ട്രി വളരാന്‍ ഇങ്ങനെയുള്ള സിനിമകള്‍ വരണമെന്നും സിദ്ദിഖ് പറയുന്നു. സിനിമ ഇന്‍ഡസ്ട്രി നിലനില്‍ക്കമമെങ്കില്‍ വിലിയ സിനിമകള്‍ ഓടണം ഇവിടെ. ഇന്‍ഡസ്ട്രിയെ പെട്ടന്ന് വളരാന്‍ സഹായിച്ചത് മോഹന്‍ലാലിന്റെ സിനിമകളായിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.

ഇത്രയും വലിയ മാര്‍ക്കറ്റ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് മനസ്സിലാക്കികൊടുക്കാന്‍ സഹായിച്ച സിനിമകളായിരുന്നു അത്. അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ ഇന്‍ഡസ്ട്രി വളരില്ലായിരുന്നു. 195 ചിത്രങ്ങളോളം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു. അതില്‍ 60 ശതമാനം സിനിമകളുടേയും സംവിധായകര്‍ നവാഗതരായിരുന്നു. എണ്‍പത് തൊണ്ണൂറു കഴിഞ്ഞതിന് ശേഷം പുതിയ സംവിധായകരായിരുന്നു കൂടുതലും. അതില്‍ നാലോ അഞ്ചോ ചിത്രങ്ങള്‍ മാത്രമേ ഹിറ്റാവാറുള്ളൂ.

അത്രയും ഓപ്പര്‍ച്ചൂണിറ്റീസ് ഉണ്ടാവുന്നത് ഇന്‍ഡസ്ട്രി നില്‍ക്കുന്നത് കൊണ്ടാണ്. ഇതില്‍ ആരും മനസിലാക്കാത്ത കാര്യമുണ്ട്. നിങ്ങള്‍ അറ്റാക്ക് ചെയ്യുന്ന സൂപ്പര്‍സ്റ്റാറുകളെയും അവരുടെ ചിത്രങ്ങളേയും നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അത്‌കൊണ്ട് നശിക്കാന്‍ പോകുന്നത് സിനിമാ ഇന്‍ഡസ്ട്രി തന്നെയാണ്. അപ്പോള്‍ പുതിയവര്‍ക്ക് പോലും അവസരമുണ്ടാകാതെ വരും. ആളുകള്‍ ഇതില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മടിക്കുകയും ചെയ്യുമെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.