വിജയ ലോകത്തേക്ക് തിരിച്ചെത്താനുള്ള ശ്രമവുമായി സിദ്ധിഖ് മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു
1 min read

വിജയ ലോകത്തേക്ക് തിരിച്ചെത്താനുള്ള ശ്രമവുമായി സിദ്ധിഖ് മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു

ലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. തുടക്കത്തില്‍ ഇരട്ട സംവിധായകരില്‍ ഒരാളായി ലാലിനൊപ്പവും പിന്നീട് തനിച്ചും. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് . എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ പ്രീതിപ്പെടിത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിദ്ധിഖ്. എന്നാല്‍ അദ്ദേഹത്തിന്റേതായി ഏറ്റവുമൊടുവില്‍ ഇറങ്ങിയ ചില ചിത്രങ്ങള്‍ക്ക് ആ വിജയം ആവര്‍ത്തിക്കാനായില്ല. മോഹന്‍ലാല്‍ – സിദ്ധിഖ് കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അവിടേയും അദ്ദേഹത്തിന് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് ഇനി തല്‍ക്കാലം ഒന്നിച്ച് ഒരു സിനിമ വേണ്ട എന്ന തീരുമാനത്തില്‍ ഇരുവരും എത്തി.

ഇപ്പോഴിതാ വിജയത്തിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം മമ്മൂട്ടിയുമായി വീണ്ടും കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിദ്ധിഖ് മമ്മൂട്ടിയുമായി മുഴുനീളന്‍ എന്റര്‍ടൈനിനായി ഒന്നിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും സിദ്ധിഖും ഒന്നിച്ചപ്പോള്‍ എല്ലാം വലിയ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ഭാസ്‌ക്കര്‍ ദി റാസ്‌കല്‍ എന്ന ചിത്രമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. മമ്മൂട്ടിയും സിദ്ധിഖും ഒന്നിക്കുമ്പോള്‍ തമന്നയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. എന്തായാലും വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകരും ഏറെ ആകാംഷയോടെയാണ് നോക്കികാണുന്നത്. ചിത്രത്തെക്കുറിച്ച് ഓഫിഷ്യലായിട്ടുള്ള പ്രഖ്യാപനത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

അതേസമയം മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം റോഷാക്ക് ആണ്. സൈക്കോളജിക്കല്‍ ത്രില്ലറായ റോഷാക്ക് ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിടുകയാണ്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി നായകനായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന’ക്രിസ്റ്റഫറാ’ണ്.