‘മമ്മൂട്ടി ഒരു കംപ്ലീറ്റ് ആക്ടർ എന്നതിനപ്പുറമാണ്, ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തെക്കുറിച്ച്’ ഷാജി കൈലാസ് പറയുന്നു
1 min read

‘മമ്മൂട്ടി ഒരു കംപ്ലീറ്റ് ആക്ടർ എന്നതിനപ്പുറമാണ്, ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തെക്കുറിച്ച്’ ഷാജി കൈലാസ് പറയുന്നു

മലയാള സിനിമയുടെ സാമ്പത്തിക വിജയങ്ങൾക്ക് വളരെ പ്രധാനപ്പെട്ട അടിത്തറപാകിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മുൻനിര സൂപ്പർതാരങ്ങൾക്ക് തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങൾ ഷാജി കൈലാസ് സംവിധാനം ചെയ്തിട്ടുള്ളവയാണ്. അതിൽ മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ദി കിങ്, ദി ട്രൂത്ത്, വല്യേട്ടൻ,ദ്രോണ അങ്ങനെ നീളുന്നു. ഷാജി കൈലാസ് അടുത്തിടെ മമ്മൂട്ടിയെകുറിച്ച് നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഭിനയജീവിതത്തിന് അപ്പുറം വ്യക്തിജീവിതത്തിൽ മമ്മൂട്ടി പാലിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഷാജികൈലാസ് വാചാലനായത്. മമ്മൂട്ടി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഷാജി കൈലാസിന്റെ ശ്രദ്ധേയമായ വാക്കുകളിങ്ങനെ:,

“നമ്മളെ സംബന്ധിച്ചിടത്തോളം മമ്മൂക്ക സെക്കൻഡ് ബൈ സെക്കൻഡ് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ് അദ്ദേഹം. അഭിനയത്തിൽ മാത്രമല്ല വ്യക്തിത്വം കൊണ്ടാണെങ്കിലും ഫാഷൻ കൊണ്ടാണെങ്കിലും ആരോഗ്യസംരക്ഷണം കൊണ്ടാണെങ്കിലും ടെക്നോളജി കൊണ്ടാണെങ്കിലും അറിവിന്റെ കാര്യങ്ങളിൽ ആയിരുന്നാലും പുതിയ പുതിയ ചിന്തകൾകൊണ്ടാണെങ്കിലും നമുക്ക് സ്വയം നവീകരിച്ചു കൊണ്ട് ഇരിക്കുകയാണ്.

അദ്ദേഹം സ്വയം നവീകരിക്കും എന്ന് മാത്രമല്ല ചുറ്റുപാടുമുള്ള വരെ നവീകരിച്ചു കൊണ്ടിരിക്കുന്ന ആളാണ്. അതാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഒരു കംപ്ലീറ്റ് ആക്ടർ എന്നതിനപ്പുറം ഒരു കംപ്ലീറ്റ് മാനിലേക്കുള്ള ഒരു ട്രാൻസിഷൻ ആണ് അദ്ദേഹത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ അറിയാൻ പറ്റുകയുള്ളൂ അദ്ദേഹത്തിന്റെ പ്രത്യേക ടൈപ്പ് വ്യക്തിത്വം ആണെന്ന്. എന്നുപറഞ്ഞാൽ എപ്പോഴും ലേറ്റസ്റ്റ് ആയി കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെയാണ് നമുക്ക് അവിടെ കാണാൻ സാധിക്കുന്നത്. നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളിൽ അദ്ദേഹം ലേറ്റസ്റ്റ് ആയിട്ട് ചിന്തിക്കും. പുള്ളിയുടെ ചിന്ത എന്താണെന്ന് നമുക്ക് പറയാൻ പറ്റില്ല. കൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ നമുക്ക് അറിയാൻ പറ്റുകയുള്ളൂ അതിന്റെ ഒരു അവസ്ഥ. ചെറുപ്പം എപ്പോഴും സൂക്ഷിച്ചുവയ്ക്കണം എന്നതാണ് പുള്ളിയുടെ ഒരു തിയറി. അതിനുവേണ്ടി അദ്ദേഹം ചെറുപ്പം ഉള്ള ക്യാരക്ടേഴ്സ് തിരഞ്ഞെടുക്കും. ന്യൂജനറേഷൻ കുട്ടികളും ആയിട്ട് വരുമ്പോൾ അവർക്ക് പോലും ചിന്തിക്കാൻ പറ്റാത്ത രീതിയിലാണ് പുള്ളി ചിന്തിച്ച് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.”

Leave a Reply