‘സുരേഷ് ഗോപി സ്വതന്ത്രനായി മത്സരിക്കുകയും ഞങ്ങൾ തൃശ്ശൂർ തരാം ‘ ഒമർ ലുലു പറയുന്നു
1 min read

‘സുരേഷ് ഗോപി സ്വതന്ത്രനായി മത്സരിക്കുകയും ഞങ്ങൾ തൃശ്ശൂർ തരാം ‘ ഒമർ ലുലു പറയുന്നു

വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തി എങ്കിലും ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനത്ത പരാജയം ആണ് നടൻ സുരേഷ് ഗോപി നേരിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വീണ്ടും മത്സരിച്ചപ്പോൾ ജനങ്ങൾ പൂർണമായും അദ്ദേഹത്തെ കൈ വിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയ വിയോജിപ്പുകൾ ഏറെയുണ്ടെങ്കിലും വ്യക്തി പ്രഭാവത്തിന്റെ കാര്യത്തിൽ എല്ലാ മലയാളികൾക്കും സുരേഷ് ഗോപി എന്ന നടനനെ വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംവിധായകൻ ഒമർ ലുലു നടത്തിയ ഒരു പരാമർശം ആണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. കേരളത്തിന് ബിജെപി എന്ന പാർട്ടിയോടുള്ള അസംതൃപ്തി നാളുകളായി തുടരുന്ന ഒരു സാമൂഹിക സാഹചര്യം ആണ് ഉള്ളത്. ആയതിനാൽ സുരേഷ് ഗോപി ആ പാർട്ടിയോടൊപ്പം പ്രവർത്തിക്കാതെ ഒരു സ്വതന്ത്രസ്ഥാനാർത്ഥിയായി എങ്കിലും മത്സരിച്ചിരുന്നു എങ്കിൽ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കും ആയിരുന്നു എന്ന പൊതു അഭിപ്രായം നിലനിൽക്കുകയാണ് ഒമർ ലുലുവിന്റെ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നത്. തനിക്കു വേണ്ടി വോട്ടു ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഒമർ ലുലുവിന്റെ അഭിപ്രായം ശ്രദ്ധേയമാവുന്നത്.

‘തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!നൽകാത്തവർക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം” സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.ഒമർ ലുലു ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെ : “സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കും തൃശ്ശൂർ ഞങ്ങൾ തരും ലവ് യു സുരേഷേട്ടാ”

Leave a Reply