“മോഹന്‍ലാല്‍ ഭ്രമരം വേണ്ടെന്നു വെച്ചാല്‍, ആ പടം ഉപേക്ഷിക്കാൻ ആയിരുന്നു എന്റെ തീരുമാനം” : സംവിധായകന്‍ ബ്ലെസ്സി പറയുന്നു
1 min read

“മോഹന്‍ലാല്‍ ഭ്രമരം വേണ്ടെന്നു വെച്ചാല്‍, ആ പടം ഉപേക്ഷിക്കാൻ ആയിരുന്നു എന്റെ തീരുമാനം” : സംവിധായകന്‍ ബ്ലെസ്സി പറയുന്നു

കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാലിനെ വിളിക്കുന്നത് വെറുതെയൊന്നുമല്ല. അദ്ദേഹത്തിന്റെ മെയ് വഴക്കംകൊണ്ടും മുഖഭാവങ്ങള്‍കൊണ്ടും ഡയലോഗ് ഡെലിവറികൊണ്ടുമെല്ലാം അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടര്‍ തന്നെയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവെച്ച സിനിമയായിരുന്നു ഭ്രമരം എന്ന സിനിമ. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശിവന്‍കുട്ടിയെന്ന സാധാരാണക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയായിരുന്നു. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു ഷെയര്‍ ബ്രോക്കറായ ഉണ്ണിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടര്‍ അലക്‌സിന്റെയും ജീവിതത്തിലേക്ക് ഹൈറേഞ്ചില്‍ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുകയും എന്നാല്‍ അയാള്‍ ജോസ് അല്ലെന്നും, മറിച്ച് സ്‌കൂളില്‍ വെച്ച് തങ്ങള്‍ ചെയ്ത കുറ്റത്തിനു പ്രതിയാക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ശിവന്‍ കുട്ടി ആണെന്നും അവര്‍ മനസ്സിലാക്കുന്നു. ഭാര്യയും മകളും ഉപേക്ഷിച്ച ശിവന്‍ കുട്ടി, തന്റെ നിരപരാധിത്വം തെളിയിക്കാനായി ഉണ്ണിയെയും അലക്‌സിനെയും പുളിച്ചോല എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ആ യാത്രയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ഭ്രമരം സിനിമയെക്കുറിച്ച് സംവിധായകന്‍ ബ്ലെസ്സി പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ ഭ്രമരം വേണ്ടെന്നു വെച്ചാല്‍, ആ പടം ഉപേഷിക്കാനായിരുന്നു എന്റെ തീരുമാനം. കാരണം എന്തെന്നാല്‍ മോഹന്‍ലാല്‍ അല്ലാതെ ആ റോള്‍ ചെയ്യാന്‍ മറ്റൊരു നടന്‍ മലയാളത്തില്‍ ജീവിച്ചിരിപ്പില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞ വാക്കുകള്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോയമ്പത്തൂരില്‍ നിന്നു ഹൈറേഞ്ച് വരെയുള്ള യാത്രയിലൂടെയാണ് ബ്ലെസ്സി കഥ പറഞ്ഞത്. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളികളായി എറ്റെടുത്ത ഒരു മനുഷ്യന്റെ യാത്രയായിരുന്നു സംവിധായകന്‍ ബ്ലെസ്സി ആക്ഷന്‍ പശ്ചാത്തലത്തില്‍ പറഞ്ഞ് വച്ചത്.

മോഹന്‍ലാല്‍ അത്രക്കും മികച്ച രീതിയിലായിരുന്നു ചിത്രത്തില്‍ അഭിനയം കാഴ്ച്ചവെച്ചത്. ഭ്രമരം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ തന്റെ അഭിനയമികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. 11 കോടിയിലധികം കളക്ഷന്‍ ഈ ചിത്രം നേടിയിരുന്നു. മോഹന്‍ലാലിന്റെ മികച്ച അഭിനയത്തിന് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടുകയുണ്ടായി. ബ്രമരം എന്ന സിനിമയ്ക്ക് വേറെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. യൗവന്‍ എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ രാജു വല്യത്തും സുള്‍ഫിക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.