‘മമ്മൂട്ടി പറഞ്ഞത് അഹങ്കാരം, മോഹൻലാൽ സ്ക്രിപ്റ്റ് തിരുത്താൻ ആവശ്യപ്പെടും’ സൂപ്പർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി  സംവിധായകൻ രംഗത്ത്
1 min read

‘മമ്മൂട്ടി പറഞ്ഞത് അഹങ്കാരം, മോഹൻലാൽ സ്ക്രിപ്റ്റ് തിരുത്താൻ ആവശ്യപ്പെടും’ സൂപ്പർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രംഗത്ത്

സിനിമാ മേഖല നിലനിൽക്കുന്നതിന് വളരെ അവിഭാജ്യമായ ഒരു ഘടകമാണ് സൂപ്പർതാരങ്ങൾ എന്നത്. എന്നാൽ നല്ല സിനിമ ഉണ്ടാകുന്നതിൽ പലപ്പോഴും സൂപ്പർ താരങ്ങളും അവരുടെ താരപ്രഭയും വിലങ്ങുതടി ആവാറുണ്ട് എന്ന് പല ചിത്രകാരന്മാരും തുറന്നു പറഞ്ഞിട്ടുള്ള ഒരു വിഷയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ഇപ്പോളിതാ സംവിധായകൻ ബൈജു കൊട്ടാരക്കര രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം സൂപ്പർ താരങ്ങളുടെ ചില നടപടികൾക്കെതിരെ തുറന്നടിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “ഓരോരോ സീനുകൾ എടുക്കുമ്പോഴും ഓരോ ഫൈറ്റ് സീക്വൻസുകൾ എടുക്കുമ്പോൾ ഒക്കെ ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ ഇടയ്ക്ക് തന്നെ സംവിധായകൻ സാജൻ പറയുന്നു മോഹൻലാൽ ‘ഗീതം’ എന്ന സിനിമയിൽ ഡയലോഗ് തിരുത്താൻ ആവശ്യപ്പെട്ടു. തിരുത്താൻ പറ്റില്ല എന്ന് പറഞ്ഞ സാജനെക്കൊണ്ട് അത് തിരുത്തിക്കാൻ വേണ്ടി നിർബന്ധിച്ചു. ആ ലൊക്കേഷനിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഇതേപോലെ ഒരുപാട് സിനിമകളിൽ ഈ ആർട്ടിസ്റ്റ് സ്ക്രിപ്റ്റിൽ ഇടപെടുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. റോഷൻ ആൻഡ്രൂസിന്റെ ആദ്യസിനിമയായ ഉദയനാണ് താരം.ആ സിനിമയിൽ കഥ അടിച്ചു മാറ്റുന്നതും ശ്രീനിവാസൻ സൂപ്പർസ്റ്റാർ ആയതിനുശേഷം ഡയലോഗ് പറയാൻ പറ്റാത്ത കാര്യങ്ങളുമൊക്കെ ആ സിനിമയിൽ പ്രതിപാദിച്ചിട്ടുണ്ട്.

അത് സിനിമയിൽ നടക്കുന്ന ഒരു സംഭവമാണ്. യാതൊരു സംശയവുമില്ല അത് എല്ലാവർക്കും അറിയാം. മലയാളത്തിൽ നേരത്തെ കുറെയധികം നല്ല സിനിമകൾ ചെയ്ത ഒരു നിർമാതാവ് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഹെൻട്രി. ഒരു വലിയ ബിസിനസുകാരൻ ആയിരുന്നു, മലയാളം, തമിഴ് ഒന്നിച്ചൊരു സിനിമ അദ്ദേഹം പ്ലാൻ ചെയ്തു. ആ സിനിമയുടെ പേര് വന്ദേമാതരം.ആ സിനിമയിൽ ഈ പറഞ്ഞതുപോലെ ഷൂട്ടിംഗ് തുടങ്ങി,ഏതാണ്ട് 35 ലക്ഷം രൂപയോളം മുടക്കി അതിന്റെ സെറ്റ് ഒക്കെ ഇട്ടു അദ്ദേഹം തന്നെ പറയുന്നു മമ്മൂട്ടിക്ക് അതിൽ മുഴുവൻ ഡ്യൂപ്പ് ആയിരുന്നു എന്ന്. അങ്ങനെ ആ സിനിമയിൽ എനിക്ക് ഫൈറ്റ് പറ്റില്ല, എനിക്ക് ഈ സീൻ പറ്റില്ല ആ സീൻ പറ്റില്ല എന്നൊക്കെ മമ്മൂട്ടി വളരെ കാര്യമായിട്ട് തന്നെ ഈ നിർമ്മാതാവിനോടും ഈ സംവിധായകനോടും പറഞ്ഞു. ഒടുവിൽ അവർ തമ്മിലുള്ള സംഭാഷണം ഒരു ഒടക്കിന്റെ രീതിയിലേയ്ക്ക് മാറുന്നു. മുട്ടിന് വേദനയാണ് കാലിന് വേദനയാണ് എന്നൊക്കെ പറഞ്ഞ് വൈറ്റ് സീനിലും മറ്റും അഭിനയിക്കാതിരിക്കുക അത് ഇല്ലാതാക്കുക പക്ഷെ ശമ്പളം കൊടുക്കുകയും വേണം അങ്ങനെ ഈ കാര്യം പറഞ്ഞപ്പോൾ ഒരിക്കൽ മമ്മൂട്ടി പറഞ്ഞത്രേ ഞാൻ എന്ത് ചെയ്താലും എന്റെ ഫാൻസുകാർ സിനിമ കണ്ടു കൊള്ളും എന്ന്.അത് ഇത്തിരി അഹങ്കാരമാണ്.”

Leave a Reply