തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങി ദിലീപ്. അരുൺ ഗോപി ചിത്രത്തിൽ ദിലീപിന്റെ വില്ലന്മാരായി എത്തുന്നത് നാല് ബോളിവുഡ് താരങ്ങൾ
1 min read

തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങി ദിലീപ്. അരുൺ ഗോപി ചിത്രത്തിൽ ദിലീപിന്റെ വില്ലന്മാരായി എത്തുന്നത് നാല് ബോളിവുഡ് താരങ്ങൾ

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടൻ ആണ് ഇന്നും നടൻ ദിലീപ്. ആ സിംഹാസനം ഇന്നും ദിലീപ് ആർക്കും വിട്ടു കൊടുത്തിട്ടില്ല എന്നതാണ് സത്യം. മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്. വോയിസ് ഓഫ് നാഥൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും ഒരു വമ്പിച്ച തിരിച്ചുവരവ് തന്നെയായിരിക്കും ദിലീപ് നടത്താൻ പോകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതോടൊപ്പം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന ഭാട്ടിയ ആണ് എന്നത് ഇതിനു മുൻപ് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ കാര്യങ്ങളായിരുന്നു.

രണ്ടാം വരവ് ദിലീപ് ശക്തമാക്കുമെന്ന് തന്നെയാണ് ഇത്തരം വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഇപ്പോൾ അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നാല് വില്ലന്മാർ ആയിരിക്കും ഉണ്ടാവുക. ഇവർ നാലുപേരും ബോളിവുഡിൽ നിന്നും ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ദിനോ മോറിയ, രാജീവർ അങ്കൂർ സിംഗ് എന്നിവരാണ് രണ്ടുപേർ. ഇവരെല്ലാം തന്നെ ശ്രദ്ധ നേടിയ താരങ്ങൾ തന്നെയാണ്. ദിലീപിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന ചിത്രമായിരിക്കും ഈ ചിത്രമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ദിലീപിന്റെ 147 മത്തെ ചിത്രം കൂടിയാണ് ഇത്. രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രമാണ്.

ചിത്രത്തിൽ തമന്നയാണ് നായിക എന്നതു കൊണ്ടു തന്നെ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. രാജീവർ അങ്കൂർ സിംഗ് ദുൽഖർ ചിത്രമായ സോളോയിൽ വില്ലനായും അഭിനയിച്ചിട്ടുണ്ട്. വമ്പൻ താരനിരയാൽ സമ്പന്നമാണ് ഈ ചിത്രം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ആദ്യം തിയേറ്ററിലെത്തുന്ന ദിലീപിന്റെ ചിത്രം ഒരുപക്ഷേ വോയിസ് ഓഫ് സത്യനാഥൻ ആയിരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ വീണ നന്ദകുമാർ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ദിലീപിന്റെ ചിത്രീകരണ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലും മറ്റും വൈറലായി മാറുകയും ചെയ്തിരുന്നു.