മോഹന്‍ലാലിനെ നായകനാക്കി ഉടന്‍ വരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വമ്പന്‍ സിനിമ!
1 min read

മോഹന്‍ലാലിനെ നായകനാക്കി ഉടന്‍ വരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വമ്പന്‍ സിനിമ!

മലയാള സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് േമാഹന്‍ലാല്‍. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവരുടെ വരവോട് കൂടി മലയാള സിനിമയിലെ നിലവാരം തന്നെ ഉയര്‍ന്നു. മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് മലയാള സിനിമയുടെ താരരാജാവെന്ന പേര് വീഴാനും കാരണം. പറഞ്ഞാല്‍ തീരാത്തത്ര സിനിമകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും ഇന്നും മറക്കാതെ കാത്തു സൂക്ഷിക്കുന്നവരാണ് ആരാധകര്‍. നാടോടികാറ്റിലെ ദാസനും, ചിത്രത്തിലെ വിഷ്ണുവും, വന്ദനത്തിലെ ഉണ്ണികൃഷ്ണനും, കിരീടത്തിലെ സേതുമാധവനും, കിലുക്കത്തിലെ ജോജിയും, മണിച്ചിത്രത്താഴിലെ ഡോ.സണ്ണി ജോസഫും, ആറാം തമ്പുരാനിലെ ജഗന്‍ നാഥനും തുടങ്ങി മറക്കാന്‍ പറ്റാത്ത നിരവധി കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

ഇപ്പോഴിതാ, മലയാള സിനിമയിലെ യുവ നടന്മാരില്‍ ഒരാളായ ധ്യാന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ഉള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. ധ്യാന്‍ അഭിനയിച്ച ഒരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ ആണ് ധ്യാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മോഹന്‍ലാലിന് ചേര്‍ന്ന ഒരു കഥ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും, ലാലേട്ടന്‍ ബറോസ് എന്ന ചിത്രത്തിന്റെ തിരക്കില്‍ ആയതിനാലാണ് താന്‍ അദ്ദേഹത്തെ കണ്ട് കഥ പറയാത്തതെന്നുമാണ് ധ്യാന്‍ പറഞ്ഞത്.

അതേസമയം, അഭിനയം മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ച ഒരാളാണ് ധ്യാന്‍. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. നിവിന്‍ പോളിയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ആയിരുന്നു ചിത്രത്തില്‍ നായിക നായകന്മാരായി എത്തിയത്. അജു വര്‍ഗീസും വിശാഖ് സുബ്രമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അതുകൂടാതെ, ഇനി റിലീസാവാന്‍ പോകുന്ന ‘പ്രകാശന്‍ പരക്കട്ടെ’ എന്ന ചിത്രത്തിന്റെ തിരക്കഥയും ധ്യാന്‍ ആണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദ് ആണ്. ജൂണ്‍ 17 ന് ചിത്രം തിയേറ്ററുക

ളില്‍ എത്തും.