“എന്റെ അച്ഛന്‍ ശ്രീനിവാസന്‍ അല്ലായിരുന്നെല്ലെങ്കില്‍ ഞാൻ തെണ്ടി പോയേനെ”: ധ്യാന്‍ ശ്രീനിവാസൻ
1 min read

“എന്റെ അച്ഛന്‍ ശ്രീനിവാസന്‍ അല്ലായിരുന്നെല്ലെങ്കില്‍ ഞാൻ തെണ്ടി പോയേനെ”: ധ്യാന്‍ ശ്രീനിവാസൻ

മലയാളികള്‍ക്ക് സുപരിചിതനായ നടന്നാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്നത്തെ യുവതാരങ്ങളിലെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ  താരം അച്ഛനായ ശ്രീനിവാസന്റെയും ചേട്ടന്നായ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ സജീവമാണ് . അച്ഛനെയും ജ്യേഷ്ഠനെയും പോലെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നടൻ . നിരവധി ആരാധകരാണ് ധ്യാന്‍ ശ്രീനിവാസന് ഇപ്പോൾ ഉള്ളത്. അഭിമുഖങ്ങളില്‍ എല്ലാം മറയില്ലാതെ സംസാരിക്കുന്ന സ്വഭാവമാണ് ധ്യാനിന്.  കുട്ടികള്‍ക്കിടയില്‍ പോലും വലിയ ആരാധക വൃന്ദമാണ് അതുകൊണ്ട് താരത്തിന് ഉള്ളത്. എന്തും തുറന്നു പറയുന്ന താരത്തിന്റ രീതി എല്ലാ ആരാധകരിലേക്കും നടനെ കൂടുതല്‍ അടുപ്പിക്കുന്നു . അത് മാത്രമല്ല താരപുത്രന്‍ എന്ന ഇമേജും താരത്തിന് ഗുണമായിട്ടുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങള്‍ പലതും അതു കൊണ്ട് തന്നെ വളരെ പെട്ടന്ന് വൈറലായി മാറാറുണ്ട്.

തന്റെ കുടുംബത്തിലേയും സുഹൃത്തുക്കള്‍ക്കിടയിലെയും പല കഥകളും ധ്യാന്‍ ശ്രീനിവാസൻ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പ്രേക്ഷകരിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛന്‍ ശീനിവാസനെ സംബന്ധിച്ച രസകരമായ പല കാര്യങ്ങളും ധ്യാനിലൂടെയാണ് പ്രേക്ഷകര്‍ അറിയുന്നത്.
ഇപ്പോഴിതാ തരത്തിന്റെ അച്ഛനായി ശ്രീനിവാസിനെ കുറിച്ച് മകൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ശ്രീനിവാസന്റെ മകനായത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത് എന്ന് താരം തുറന്നു പറഞ്ഞു . സിനിമയിലേക്ക് എത്താന്‍ അച്ഛന്‍ സഹായിച്ചിട്ടില്ല.  സിനിമയാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും പറയുന്നുണ്ട്. സിനിമയിൽ എത്തണമെന്ന് ആഗ്രഹം വന്നപ്പോൾ ആദ്യം അച്ഛനോടാണ് പറഞ്ഞത് എന്നാൽ യാതൊരുവിധ താൽപര്യവും പ്രകടിപ്പിക്കാതെ വീട്ടിൽ നിന്നും പറഞ്ഞു വിട്ടു.

അന്ന് എല്ലാം പിള്ളേരെ പെട്ടെന്ന് നടക്കും എന്ന് തോന്നിയ തനിക്ക് എല്ലാം കഷ്ടപ്പെട്ടാലും ലഭിക്കുമെന്ന് മനസ്സിലായി അതുകൊണ്ടുതന്നെ വളരെയേറെ ബുദ്ധിമുട്ടി സിനിമയിൽ എന്തെങ്കിലും ആവണം എന്ന് തീരുമാനിച്ച് അതിനുവേണ്ടി കഷ്ടപ്പെടാൻ തുടങ്ങി. ഷോർട്ട് ഫിലിമിൽ കളിലൂടെ കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞു അങ്ങനെയാണ് ചേട്ടൻ തിര എന്ന ചിത്രത്തിൽ അവസരം വാങ്ങിത്തന്നത്. കഷ്ടപ്പെട്ടാല് പലതും നേടിയെടുക്കാൻ സാധിക്കും എന്ന കാര്യം എന്നാണ് മനസ്സിലായത്.