ധനുഷ് ചിത്രം ‘വാത്തി’ ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍; നായികയായി മലയാളി താരം സംയുക്ത മേനോന്‍
1 min read

ധനുഷ് ചിത്രം ‘വാത്തി’ ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍; നായികയായി മലയാളി താരം സംയുക്ത മേനോന്‍

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വാത്തി’. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Dhanush shares glimpse of Vaathi first single, Vaa Vaathi- Cinema express

 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം. ഐന്‍സ്റ്റീന്‍ മീഡിയയുമായി ചേര്‍ന്ന് സ്‌കന്ദ സിനിമാസാണ് ‘വാത്തി’ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. റിലീസ് ചെയ്യുന്ന അന്ന് തന്നെ ചിത്രം കേരളത്തിലെ 100 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Vaathi song Vaa Vaathi: GV Prakash gives Dhanush a memorable melody | Entertainment News,The Indian Express

‘വാത്തി’യുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 4-ന് ചെന്നൈയില്‍ വെച്ച് നടക്കും. സിതാര എന്റര്‍ടെയിന്‍മെന്റ്സ്, ഫോര്‍ച്യുണ്‍ ഫോര്‍ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.

Vaathi - Teaser | Dhanush, Samyuktha | GV Prakash Kumar | Venky Atluri - YouTube

അതേസമയം, ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സെല്‍വരാഘവന്‍ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. കലൈപ്പുലി എസ് താണുവിന്റേത് ആയിരുന്നു നിര്‍മ്മാണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി ആണ്.

Dhanush's 'Vaathi' teaser looks like a solid take on the current education system! - Tamil News - IndiaGlitz.com