ബഷീറിന്റെയും ആമിറയുടെയും സ്വപ്നങ്ങളുമായി ‘ഡിയർ വാപ്പി’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
1 min read

ബഷീറിന്റെയും ആമിറയുടെയും സ്വപ്നങ്ങളുമായി ‘ഡിയർ വാപ്പി’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ  തുളസീധരൻ രചനയും  സംവിധാനവും  നിർവ്വഹിക്കുന്ന “ഡിയർ വാപ്പി” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണൻ ടൈറ്റിൽ കഥാപാത്രമായ ആമിറയായി എത്തുന്നു. നിരഞ്ജ് മണിയൻ പിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. സിനിമാ മേഖലയിലെ തന്നെ പ്രമുഖ അണിയറ പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പാണ്ടികുമാർ , വസ്ത്രാലങ്കാരം നിർവഹിക്കുന്നത് പ്രവീൺ വർമ്മ . ചിത്രസംയോജനം ലിജോ പോൾ , ശബ്ദ മിശ്രണം ചെയ്യുന്നത് എം ആർ രാജാകൃഷ്ണൻ , കലാസംവിധാനം നിർവഹിക്കുന്നത് അജയ് മങ്ങാട് , റഷീദ് അഹമ്മദ്‌ ആണ് സിനിമയുടെ ചമയം , അനീഷ് പെരുമ്പിലാവ് നിർമ്മാണ നിയന്ത്രണവും നിർവഹിക്കുന്നു, ഷിജിൻ പി രാജ് നിശ്ചലഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണൻ മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് . ചിത്രം പറയുന്നത് ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും കഥയാണ്. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ഒരുക്കുന്നത്.

ഒരു പാട് വ്യത്യസ്ഥതകൾ നിറഞ്ഞ ചിത്രമായിരിക്കും “ഡിയർ വാപ്പി ” എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതു പോലെ ഒരു പാട് പുതു മുഖങ്ങളെ  മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാൻ ചിത്രത്തിന് സാധിക്കും. ഇത്രയും പ്രത്യേകതകൾ കൊണ്ട് തന്നെ ചിത്രം പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമായി മാറുമെന്നാണ് പ്രതീക്ഷ. കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ ആരാധകർക്ക് സുപരിചിതയായ മാറിയ അനഘ നാരായണനും ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം മലയാള സിനിമയിലെ അച്ഛൻ- മകൾ ബന്ധത്തിന്റെ പുതിയ മുഖം കാണിച്ചു തരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ചിത്രം എത്രയും പെട്ടെന്ന് തന്നെ ആരാധകർക്ക് മുന്നിലേക്ക് എത്താൻ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.