‘പടം കൊള്ളില്ലെങ്കിൽ പൊട്ടിച്ചു കയ്യിൽ കൊടുക്കണം.. അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങൾക്ക് പുള്ളി തല വെക്കാൻ മടിക്കും..’
1 min read

‘പടം കൊള്ളില്ലെങ്കിൽ പൊട്ടിച്ചു കയ്യിൽ കൊടുക്കണം.. അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങൾക്ക് പുള്ളി തല വെക്കാൻ മടിക്കും..’

തെലുങ്ക് സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സമ്മാനിച്ച വംശി പെഡപ്പിള്ളി സംവിധാനം ചെയ്ത ദളപതി വിജയ് സിനിമയാണ് വാരിസ്. സമ്മിശ്ര പ്രതികരണം നേടിയ ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ ഏവരെയും ഞെട്ടിക്കുന്നതാണ്. തമിഴ്നാട്ടിലും മറ്റുമായി ഈ സിനിമ ബോക്സ് ഓഫീസിൽ മുന്നിലെത്തി. വേൾഡ് വൈഡ് 250 കോടിയിലേറെ കളക്ഷനാണ് ഇതുവരെ നേടിയിരിക്കുന്നത്. വിജയ്യുടെ ആരാധക പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വലിയ നേട്ടം ഈ ഒരു സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് നിഗമനം. ആരാധകർ അഭിമാന പ്രശ്നം പോലെയാണ് ഈ സിനിമ വിജയമാക്കുന്നത്. കുടുംബബന്ധങ്ങളുടെ പാസം ആക്ഷനും കോമഡിയും ഒക്കെ കലർത്തി ചിത്രീകരിച്ച വാരിസിൽ വിജയ്യെ കൂടാതെ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ സിനിമ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ഇതാ ഇങ്ങനെയുള്ള ഓരോ സിനിമകൾ വിജയ് ഫാൻസ്‌ കൊണ്ടാടി വിജയിപ്പിക്കുന്നതിനെതിരെ ഒരു പ്രേക്ഷകൻ വിമർശന പോസ്റ്റ്‌ എഴുതിയിരിക്കുകയാണ്. പടം കൊള്ളില്ലെങ്കിൽ പൊട്ടിച്ചു കയ്യിൽ കൊടുക്കണം… അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങൾക്ക് പുള്ളി തല വെക്കാൻ മടിക്കും… ഇത് പടം ഊള ആണെന്ന് അറിഞ്ഞാലും തള്ളി തള്ളി കളക്ഷൻ ഉണ്ടെന്നു പറഞ്ഞു നടക്കുമ്പോൾ fans തന്നെ പുള്ളിയെ സപ്പോർട്ട് ചെയ്യുവാണ്… ഇങ്ങനെ ഉള്ള പടങ്ങൾ മാത്രം മതിയോ? എന്ന് കുറിപ്പിൽ പ്രേക്ഷകൻ ചോദിക്കുന്നു. പ്രശസ്ത സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് പോസ്റ്റ്‌ ചെയ്യപ്പെട്ടത്. പോസ്റ്റ്‌ വൈറലാണ്.

പ്രേക്ഷകന്റെ പോസ്റ്റ്‌ ഇങ്ങനെ..

 

250 crores… 11 days… എന്നൊക്കെ post കണ്ടപ്പോൾ പറയണം എന്ന് തോന്നിയത് 👇

പടം കൊള്ളില്ലെങ്കിൽ പൊട്ടിച്ചു കയ്യിൽ കൊടുക്കണം… അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങൾക്ക് പുള്ളി തല വെക്കാൻ മടിക്കും… ഇത് പടം ഊള ആണെന്ന് അറിഞ്ഞാലും തള്ളി തള്ളി കളക്ഷൻ ഉണ്ടെന്നു പറഞ്ഞു നടക്കുമ്പോൾ fans തന്നെ പുള്ളിയെ സപ്പോർട്ട് ചെയ്യുവാണ്… ഇങ്ങനെ ഉള്ള പടങ്ങൾ മാത്രം മതിയോ?

എന്റെ അഭിപ്രായത്തിൽ ഇനി എങ്കിലും വിജയ് കുറച്ചു നല്ല പടങ്ങൾ മാത്രം ചെയ്യണം… വർഷത്തിൽ ഒരു പടം ഉണ്ടെങ്കിൽ അത് ആരും മോശം പറയാത്ത പടം ആകണം…

ലാലേട്ടന്റെ പടങ്ങൾ കൊള്ളില്ലെങ്കിൽ fans തന്നെ പറയാറുണ്ട്… കൊള്ളില്ല എന്ന്.. ആ ഒരു അഭിപ്രായം കൊണ്ട് പുള്ളിക്ക് മനസ്സിലാകും…

Vijay fans നേരെ തിരിച്ചു ആണ്… Collection മുഖ്യം…

അത്രേ ഉള്ളു… അതുകൊണ്ട് ലാഭം ഒരിക്കലും ഫാൻസിനോ വിജയ്ക്കോ അല്ല… Producer നു മാത്രം ആണ്… ഈ പടം ഒക്കെ ഭാവിയിൽ ആരും ഓർത്തിരിക്കുക പോലുമില്ല….

നല്ലതിനെ സപ്പോർട്ട് ചെയ്യുകയുമില്ല… നല്ലതല്ലാത്തതിനെ വാനോളം പുകഴ്ത്തും..

 

Summary : Varis movie critics post.