‘സവർണ്ണ തിയറിയുടെ ദളിത് വിരുദ്ധ തന്നെയാണ് നായാട്ടിൽ പറയുന്നത്’ രൂക്ഷ വിമർശനം ഉന്നയിചച്ച്‌ ശ്രീജിത്ത് പി.
1 min read

‘സവർണ്ണ തിയറിയുടെ ദളിത് വിരുദ്ധ തന്നെയാണ് നായാട്ടിൽ പറയുന്നത്’ രൂക്ഷ വിമർശനം ഉന്നയിചച്ച്‌ ശ്രീജിത്ത് പി.

മാർട്ടിൻ പ്രാക്കാട്ടിന്റെ സംവിധാനത്തിൽ ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് നായാട്ട്. സമകാലിക രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട് എന്ന് വിശേഷിക്കപ്പെടുന്ന ചിത്രം അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തുന്നതിനാൽ ഗംഭീര അഭിപ്രായം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ്. ചിത്രത്തിൽ എടുത്തുകാട്ടാൻ ശ്രമിക്കുന്നത് ദളിത് വിരുദ്ധ തന്നെയാണ് എന്ന ആരോപണം ശക്തിപ്പെട്ടുവരികയാണ്. സിനിമ കൂട്ടായ്മയായ ‘മൂവി സ്ട്രീറ്റ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ശ്രീജിത്ത് പി. പങ്കുവെച്ച വിമർശനാത്മകമായ പോസ്റ്റ് ഏറെ പ്രസക്തി ഉള്ളതാകുന്നു. ഇതിനോടകം ചർച്ചചെയ്യപ്പെട്ട കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ദളിത് ജീവിതം പറയുന്നു എന്ന വ്യാജേന മധ്യവർഗ പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയാണ് നായാട്ട് ചെയ്യുന്നത്. നൂറ്റാണ്ടിന്റെ അടിമത്ത ജീവിതത്തിൽ നിന്നും പോരാട്ടത്തിലൂടെ മുന്നേറ്റത്തിന്റെ പാതയിൽ നടക്കുന്ന ദളിത് ജീവിതങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇതിലൂടെ ദളിത് സംഘടനാ പ്രവർത്തകർ എന്ന പേരിൽ സിനിമയുടെ ആദ്യ ഭാഗത്ത് ചിത്രീകരിച്ച മനുഷ്യരെ നോക്കു നാട്ടിലെ ഏറ്റവുംമോശം വ്യക്തികളെന്നു പറയാവുന്ന,

കള്ളിനും കഞ്ചാവിനും അടിമപ്പെട്ട മദ്യപിച്ച് നാട്ടുകാരുടെ മെക്കിട്ടു കേറുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്ന പോലീസ് സ്റ്റേഷൻ മതിൽ തുപ്പി വൃത്തികേടാക്കുന്ന അഗ്രസീവ് ആയ കുറച്ചു കൂട്ടമാണ് ദളിത് എന്ന ഇവിടുത്തെ സവർണ്ണ തിയറിയുടെ ഏറ്റുപാടൽ അല്ലാതെ മറ്റെന്താണ് നായാട്ട് അവിടെ പറയാൻ ഉദേശിക്കുന്നത്. അത്തരത്തിൽ മോശമായ ഒരു കൂട്ടത്തെ ദളിത് എന്നു മുദ്രകുത്തുകയും അവരുടെ തോന്നിവസങ്ങൾക്ക് കൂട്ടു നിൽക്കുന്നവരാണ് ഈ നാട്ടിലെ ദളിത് സംഘടനകൾ എന്നും നിങ്ങൾ നറെഷൻ സെറ്റ് ചെയുമ്പോൾ ഈ നാട്ടിലെ ദളിത് മുന്നേറ്റങ്ങൾക്ക് കാരണമായ സംഘടനകളുടെ രാഷ്ട്രീയത്തെ അതിന്റെ ചരിത്രത്തെയാണ് നിങ്ങൾ അവിടെ റദ്ദാക്കുന്നത്.ഓരോ മിനിറ്റിലും ഒരു ദളിതൻ എങ്കിലും ആക്രമിക്കപെടുന്ന ഒരു രാജ്യത്ത് അവരുടെ ജീവിക്കാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന. SC, ST Prevention നിയമങ്ങളെ അവ സമൂഹം ദുരുപയോഗം ചെയുന്നു എന്ന രീതിയിൽ എത്ര അനായാസമാണ് സിനിമ മനുപ്പോലേറ്റ് ചെയ്യുന്നത്.ഒരു സർക്കാരിനെ അട്ടിമറിക്കാൻ മാത്രം കരുത്തുള്ള ഒരു ദളിത് കൂട്ടായ്മയും വോട്ടു ബാങ്കും സമകാലിക യാഥാർഥ്യം അല്ലെന്നിരിക്കെ സർക്കാരിനെ അട്ടിമറിക്കാൻ ശേഷിയുള്ള ദളിത് മൂവ്‌മെന്റ് എന്നത് യുക്തിക്ക് നിരക്കാത്തതാണ്ജോജുവിനെയും നിമിഷയെയും വച്ച് എത്ര ബാലൻസ് ചെയ്യാൻ ശ്രമിച്ചലും ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ ഇപ്പോഴും വേരോട്ടമുള്ള ദളിത് വിരുദ്ധതയാണ് നായാട്ടിൽ എന്നു പറയേണ്ടി വരും.”

Leave a Reply