മലൈക്കോട്ടൈ വാലിബനില്‍ താടി വടിച്ച മോഹന്‍ലാല്‍? സംഭവം യാഥാര്‍ത്ഥ്യമോ? ആരാഞ്ഞ് പ്രേക്ഷകര്‍
1 min read

മലൈക്കോട്ടൈ വാലിബനില്‍ താടി വടിച്ച മോഹന്‍ലാല്‍? സംഭവം യാഥാര്‍ത്ഥ്യമോ? ആരാഞ്ഞ് പ്രേക്ഷകര്‍

തിയറ്ററുകളില്‍ ഒരു കാലത്ത് പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള താരരാജാവ് മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ പലരുടെയും മാനറിസമായിരുന്നു മീശപിരിക്കല്‍. എന്നാല്‍ ഏറെക്കാലമായി മോഹന്‍ലാല്‍ താടി വച്ചാണ് എല്ലാ സിനിമകളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി മോഹന്‍ലാല്‍ ഫാനസുകര്‍ക്ക് ഉണ്ട്.

Mohanlal birthday: Happy birthday, Mohanlal! 'Alone', 'Barroz', 'Empuraan'; a look at Malayalam superstar's line-up for 2022 - The Economic Times

എന്നാല്‍ ഇപ്പോഴിതാ താടി ഇല്ലാത്ത മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. എന്നാല്‍ ഇതൊരു യഥാര്‍ഥ ഫോട്ടോഗ്രാഫ് അല്ല, മറിച്ച് സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. താടി വടിച്ച്, ഹാന്‍ഡില്‍ബാര്‍ മാതൃകയിലുള്ള മീശയും വച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. ചിത്രം വൈറലായതോടെ ഏവരും സൂപ്പര്‍ ലുക്കെന്ന് കമന്റിടുകയാണ്.

May be an image of 1 person, beard and text

അതേസമയം, ചിത്രം വൈറലായതോടെ സിനിമാപ്രേമികളുടെ ഏറ്റവും പ്രധാന ചോദ്യം ഇതാണ്. ഈ ലുക്കില്‍ ഏതെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമോ? ലിജോ ജോസ് പെല്ലിശ്ശേരി നിലവില്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്ന ഒരു ഗെറ്റപ്പ് ഇതായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതീക്ഷ. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അത് പങ്കുവെക്കുന്നുമുണ്ട്.

https://www.instagram.com/p/Cp-QWtRSAiu/?utm_source=ig_web_copy_link

അതേസമയം, ചിത്രത്തില്‍ ഒന്നിലേറെ ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മലൈക്കോട്ടൈ വാലിബന്‍ ടീമിനൊപ്പം സേതു ശിവാനന്ദന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഈ ലുക്കില്‍ എത്തുമെന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല. നേരത്തെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് അടക്കമുള്ള ചിത്രങ്ങളില്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ റോളില്‍ സേതു ശിവാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രുദ്ര സിംഹാസനം, കസബ, എസ്ജി 251 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഇതേ റോളില്‍ പ്രവര്‍ത്തിച്ച് കൈയടി നേടിയിട്ടുണ്ട്.

Mohanlal - IMDb

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. പൂര്‍ണ്ണമായും രാജസ്ഥാന്‍ ലൊക്കേഷനാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.