‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ ട്രോളുകളും പരിഹാസ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു
1 min read

‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ ട്രോളുകളും പരിഹാസ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു

“ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്ന വന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം “- കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ഫ്ലക്സിൽ കുറിച്ചിരിക്കുന്ന വാചകങ്ങൾ ആണിവ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നതും ഇതേ ഫ്ലക്സും അതിലെ വാചകങ്ങളാണ്. അണികളെ ഏറെ ആവേശം കൊള്ളിക്കുന്നത് എന്നാൽ വിമർശകർക്ക് വലിയ രീതിയിലുള്ള അവസരമൊരുക്കി കൊടുക്കുന്ന രീതിയിലും ഈ ഫ്ലക്സ് ഇപ്പോൾ മാറി കഴിഞ്ഞിരിക്കുകയാണ്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് വിവാദമായ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ഫ്ലക്സിനെ പൂർണ്ണമായും വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും രാഷ്ട്രീയ എതിരാളികൾ രംഗത്തുവന്നിട്ടുണ്ട്. ക്ഷേത്രമതിലിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് എന്നാൽ ആരാണ് സ്ഥാപിച്ചതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല അതൊരു രഹസ്യമായി തന്നെ മാറിയിരിക്കുകയാണ്. കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഈ സംഭവത്തെ പരിഹസിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തു. വൈറലായ ഫ്ലക്സിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് “രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ.” എന്ന വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.

ചെറുതും വലുതുമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും ആണ് ഈ ഫ്ലക്സ് ഇപ്പോൾ കാരണമായിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജ നടക്കുന്നു എന്ന തരത്തിലുള്ള വലിയ വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇലക്ഷൻ സമയത്ത് ഉയർന്ന് വന്നിരുന്നു. അതിനെ തുടർന്നുണ്ടായ ക്യാപ്റ്റൻ പരാമർശവും ഇപ്പോൾ പാർട്ടിയിൽ നടന്ന ചില അഭിപ്രായവ്യത്യാസങ്ങളും മുഖ്യധാരയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതിനുശേഷമാണ് ഇപ്പോളിതാ പിണറായി വിജയനെ ദൈവമെന്ന് വ്യാഖ്യാനിച്ചുകൊണ്ടുള്ള ഫ്ലക്സ് ചർച്ചയായിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളിൽ തന്റെ പ്രതികരണം അറിയിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply