1 min read

25 കോടി ക്ലബ്ബിൽ ചാക്കോച്ചന്റെ “ന്നാ താൻ കേസ് കൊട് ” ; ഇത് സാധാരണക്കാരന്റെ വിജയം

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് ആയിരുന്നു വന്നത് എങ്കിലും സ്വന്തം കഴിവുകൊണ്ട് സിനിമയിൽ തന്റേതായ സ്വാധീനമുറപ്പിക്കാൻ സാധിച്ച വ്യക്തി തന്നെയായിരുന്നു ചാക്കോച്ചൻ. ചോക്ലേറ്റ് നായകനായാണ് താരം കൂടുതൽ ആയി ശ്രെദ്ധ നേടിയിരുന്നത്. വലിയ ആരാധക നിരയെ സ്വന്തം ആക്കിയ നടനും ചാക്കോച്ചൻ തന്നെയാണ്. ചാക്കോച്ചൻ നേടിയ ആരാധകൻ നിരയെ ഇന്നും മലയാളത്തിലെ ഒരു യുവതാരങ്ങളും സ്വന്തം ആക്കിയിട്ടില്ല എന്നതാണ് സത്യം.

ഒരുകാലത്ത് ഒരേ പാറ്റേണിലുള്ള ചിത്രങ്ങൾ മാത്രം ചെയ്ത ചാക്കോച്ചൻ ആവർത്തന വിരസത തോന്നിയതുകൊണ്ട് മാത്രമാണ് അത്തരം ചിത്രങ്ങളിൽ നിന്നും മാറി മറ്റു ചിത്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു ട്രാഫിക് എന്ന സിനിമ മുതൽ ചാക്കോച്ചൻ തന്റെ വ്യത്യസ്ത തെളിയിച്ചു തുടങ്ങി കഴിഞ്ഞു. പിന്നീടെത്തിയ അഞ്ചാംപാതിരാ, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ത്രില്ലർ ചിത്രങ്ങളുടെ മാത്രം ഭാഗമായി ചാക്കോച്ചൻ എന്നും കുറെ ആളുകൾ പറഞ്ഞു തുടങ്ങി. അതോടെ ആ പറ്റേണും ഒന്നു മാറ്റി പിടിച്ചു ചാക്കോച്ചൻ.

 

വളരെ വ്യത്യസ്തമായ ചിത്രങ്ങളിൽ മാത്രം തന്റെ കഴിവു തെളിയിക്കുവാൻ ശ്രമിക്കുകയായിരുന്നു ചാക്കോച്ചൻ. അതിൽ ഒരു പരിധിവരെ താരം വിജയിച്ചു എന്ന് തന്നെ പറയണം. ഇപ്പോൾ ശ്രദ്ധനേടുന്നത് ന്നാ താൻ കേസു കൊടുക്ക് എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയമാണ്. വളരെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ ചാക്കോച്ചൻ കാഴ്ചവെച്ചത് എന്ന് സിനിമ കണ്ടവരെല്ലാം ഒരേപോലെ പറഞ്ഞു. സിനിമയിൽ ചാക്കോച്ചനെ കാണാൻ സാധിച്ചില്ല എന്നും കഥാപാത്രത്തെ മാത്രമാണ് കണ്ടത് എന്നുമായിരുന്നു ഭാര്യ പ്രിയ പറഞ്ഞിരുന്നത്.

 

ഇപ്പോഴിതാ റിലീസ് ചെയ്ത ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും 25 കോടി രൂപ എന്ന നക്ഷത്ര സംഖ്യയിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഈ സന്തോഷ വാർത്തയാണ് ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. ചക്കൊച്ചന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രം തന്നെയായിരിക്കും ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിലെ കഥാപാത്രമെന്നും പ്രേക്ഷകർ ഒരേപോലെ പറയുന്നുണ്ട്. ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ചാക്കോച്ചൻ മാജിക് ആണ് ഈ ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനവും ട്രെൻഡിംഗിൽ ആയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഈ പുതിയ സന്തോഷവാർത്ത ചാക്കോച്ചൻ ആരാധകരെല്ലാം വളരെ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.