നെറ്റ്ഫ്ളിക്‌സിൻ്റെ ടോപ് ടെൻ മൂവി സ്റ്റിൽ സ്പൈഡർമാൻ നോ വേ ഹോമിനെ പിന്തളളി സിബിഐ 5 ഒന്നാം സ്ഥാനത്ത്
1 min read

നെറ്റ്ഫ്ളിക്‌സിൻ്റെ ടോപ് ടെൻ മൂവി സ്റ്റിൽ സ്പൈഡർമാൻ നോ വേ ഹോമിനെ പിന്തളളി സിബിഐ 5 ഒന്നാം സ്ഥാനത്ത്

മലയാള സിനിമയുടെ നടന വിസ്മയം ആണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിൻറെ സിനിമാ കരിയറിലെ യും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ സിനിമകളിലൊന്നാണ് സിബിഐ സീരീസ്. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ അഞ്ചാം പതിപ്പ് 17 വർഷത്തിനുശേഷം പുറത്തിറക്കിയത്. സിബിഐ എല്ലാ സീരീസിലെയും തിരക്കഥ രചിച്ച എങ്ങനെ സ്വാമി തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ മമ്മൂട്ടിയുടെ കൂടെയുള്ള മുഖ്യകഥാപാത്രങ്ങൾ ആയ വിക്രമം ചാക്കോയും അഞ്ചാം പതിപ്പിലും ഉണ്ട്.

 

രമേശ് പിഷാരടി, രഞ്ജി പണിക്കർ, ആശാ ശരത്, സുദേവ്, സായികുമാർ, ദിലീഷ് പോത്തൻ, അൻസിബ ഹസൻ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, മുകേഷ്, സ്വാസിക, മാളവിക നായർ, വരിക മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ജഗതി എന്നിവരടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. ചിത്രം പ്രഖ്യാപിച്ചതു മുതൽ വമ്പൻ പ്രതീക്ഷയിൽ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു പുറത്തിറങ്ങിയപ്പോൾ ചിത്രം സമ്മാനിച്ചത്. പുറത്തിറങ്ങിയ സിബിഐ സീരീസ് സിനിമകളിൽ ഏറ്റവും മോശം സിനിമയാണ് ഇത്. മെയ് 1ന് തീയേറ്ററിൽ റിലീസ് ആയ ചിത്രം ഈ മാസം 12 നാണ് പ്രമുഖ ഓ.ട്ടി.ട്ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്ക്സിലൂടെ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്.

നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ് ടെൻ മൂവി ലിസ്റ്റിൽ സിബിഐ 5 ഒന്നാമത് എത്തിയിരിക്കുകയാണ്. മലയാളത്തിലെ പുറമേ തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലും സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. പല വമ്പൻ സിനിമകളെയും പിന്തള്ളിയാണ് സിബിഐ 5 ഒന്നാമത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡചിത്രം ആർ ആർ ആർ, സ്പൈഡർമാൻ നോ വേ ഹോം എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് സിബിഐ ഒന്നാമത് എത്തിയിരിക്കുന്നത്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് സ്പൈഡർമാൻ നോ വേ ഹോം ആണ്. മൂന്നാം സ്ഥാനത്ത് ശിവകാർത്തികേയൻ ഡോണും നാലാം സ്ഥാനത്ത് രാജമൗലിയുടെ ആർ ആർ ആറുമാണ്. വിദേശ മാർക്കറ്റുകളിൽ നിന്നും മാത്രം ഒമ്പത് ദിവസം കൊണ്ട് 17 കോടി രൂപയാണ് ഈ മലയാള ചിത്രം നേടിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച കളക്ഷൻ ആണിത്. വാഹനാപകടത്തിൽ പരിക്കേറ്റ് ഒരുപാട് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ജഗതി ശ്രീകുമാർ വിക്രം ആയി വീണ്ടും സ്ക്രീനിൽ തിരിച്ചെത്തിയപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.