“പഴയ സേതുരാമയ്യരേക്കാളും ഗ്ലാമറാണ് പുതിയ സേതുരാമയ്യർ” :  അഖിൽ ജോർജ് തുറന്നുപറയുന്നു
1 min read

“പഴയ സേതുരാമയ്യരേക്കാളും ഗ്ലാമറാണ് പുതിയ സേതുരാമയ്യർ” : അഖിൽ ജോർജ് തുറന്നുപറയുന്നു

ഒരു സിനിമയെ സംബന്ധിച്ചിടത്തോളം എതാണ് ഏറ്റവും പ്രധാനപ്പെട്ട മേഖലയെന്നു ചോദിച്ചാൽ എല്ലാ മേഖലയും ഒന്നിനൊന്ന് മികച്ചതാണ്.  അവയിൽ പ്രധാനപ്പെട്ടതാണ് ഛായാഗ്രഹണം. നിരവധി ചെറുപ്പക്കാർ ഇന്ന് ലക്ഷ്യം വെക്കുന്ന ഒരു മേഖലകൂടിയാണ് ഇത്.  ചെറുപ്പക്കാരായ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ വ്യകതിയാണ്‌ അഖിൽ ജോർജ്.  ‘പ്രീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം ചായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5 ദി ബ്രെയിൻ’. പ്രീസ്റ്റ് എന്ന ചിത്രത്തിലെ അഖിലിൻ്റെ ചായാഗ്രഹണ മികവും, വ്യത്യസ്തതയുമാണ് അദ്ദേഹത്തെ സിബിഐ 5 – ൽ എത്തിച്ചത്.

‘സിബിഐ 5 ദി ബ്രെയിൻ’ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അഖിൽ ജോർജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. അഖിലിൻ്റെ വാക്കുകൾ ഇങ്ങനെ : താൻ ജനിക്കുന്നതിന് മുൻപേ തന്നെ വളരെ നല്ല വിജയം നേടിയ സിനിമയാണ് സിബിഐ എന്നും,  ആദ്യ സിബിഐ വരുന്നത് 1988 ലാണ്.  ഞാൻ ജനിച്ചത് 90 ലും.  ഇന്ന് സിനിമയിൽ ജോലി ചെയ്യുന്ന പല ആളുകളും ജനിക്കുന്നതിന് മുൻപേയുള്ള സിനിമയാണ് സിബിഐയെന്നും. തുടർച്ചയായി വന്ന സിബിഐ സീരിസിലെ സിനിമകളെളെല്ലാം ജനം സ്വീകരിച്ചവയാണെന്നും, വലിയ വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നെന്നും, അഖിൽ പറഞ്ഞു.

മുന്നേ റിലീസ് ചെയ്ത സിബിഐയുടെ നാല് എഡിഷനും താൻ കണ്ടിട്ടുള്ളവയാണെന്നും, അതുകൊണ്ട് തന്നെ സിബിഐയുടെ അഞ്ചാം എഡിഷനിൽ വലിയ ആവേശത്തോടെയാണ് താൻ ജോയിൻ ചെയ്തതതെന്നും മമ്മൂക്ക,ഡയറക്ടർ കെ മധുസാർ, സ്ക്രിപ്റ്റ് റൈറ്റർ സ്വാമിയേട്ടൻ ഇവരുടെ ഒരു കൂട്ടായ്മയിൽ ചിത്രീകരിക്കുന്ന അഞ്ചാമത്തെ സിനിമ എന്നു പറയുമ്പോൾ… അതൊരു ചരിത്രമാണെന്നും അഖിൽ കൂട്ടിച്ചേർത്തു.  ആ ചരിത്രത്തിൻ്റെ ഭാഗമാവാൻ സാധിച്ചതിൽ തനിയ്ക്ക് വലിയ സന്തോഷമുണ്ടെന്നും അഖിൽ പങ്കുവെച്ചു. മമ്മൂക്കയോടൊപ്പമുള്ള തൻ്റെ ആദ്യം സിനിമ പ്രീസ്റ്റാണെന്നും, അന്ന് അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചെങ്കിലും തൻ്റെ ഉള്ളിലൊരു പേടി ഉണ്ടായിരുന്നെന്നും, എന്തിനാണെന്ന് അറിയാത്തൊരു ഭയമായിരുന്നു, ഉള്ളിൽ അത് അങ്ങനെ പതിഞ്ഞു കിടക്കുകയായിരുന്നു.

പക്ഷേ പ്രീസ്റ്റ് ഷൂട്ട്‌ ചെയ്യുന്ന സമയത്ത് മമ്മുക്ക വലിയ സപ്പോർട്ട് തന്നിരുന്നെന്നും. നല്ല കമ്പനിയായി കൂടെ ഉണ്ടായിരുന്നതായും അതുകൊണ്ട് സിബിഐ യിൽ വന്നപ്പോൾ താൻ വളരെ ഫ്രീയായെന്നും.  അതുകൊണ്ട് എന്തും തുറന്നു പറയാവുന്ന അവസ്ഥ ഉണ്ടായെന്നും അഖിൽ പറഞ്ഞു.  അതേസമയം സിബിഐ യിൽ വർക്ക് ചെയ്യാൻ തനിയ്ക്ക് ലഭിച്ച അവസരത്തെക്കുറിച്ചും അഖിൽ പറയുന്നു.  സിബിഐ യിൽ വർക്ക് ചെയ്യാൻ എന്നെ ആദ്യം വിളിച്ചത് അരോമ മോഹൻ ചേട്ടനാണ്.  പ്രീസ്റ്റ് സെൻസറിംഗ് സമയത്ത് അരോമ മോഹൻ ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. പ്രീസ്റ്റ് ഗംഭീര പടമാണ്.  നല്ല വർക്കാണ്. അടുത്ത് ഞാൻ ചെയ്യാൻ പോകുന്നത് ഒരു ഗംഭീര പടമാണ്. വിളിക്കാം എന്ന് പറഞ്ഞു മോഹൻ ചേട്ടൻ പോയെന്നും, കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹം തന്നെ വിളിക്കിച്ചെന്നും സിബിഐ യുടെ അഞ്ചാം ഭാഗം തുടങ്ങുകയാണ് ക്യാമറാമാനായി അഖിലിനെയാണ് ഫിക്സ് ചെയ്തിരിക്കുന്നതെന്ന് പറയുകയുണ്ടായി. ഡയറക്ടർ കെ മധു സാറിനോടും മമ്മൂക്കയോടും സംസാരിച്ചു അവർ ഒക്കെ പറഞ്ഞിട്ടായിരിക്കുമല്ലോ എന്നെ വിളിച്ചത്.  അതൊരു വലിയ ഭാഗ്യമായി തോന്നിയെന്നും അഖിൽ പറഞ്ഞു.

ഏത്രയോ വർഷങ്ങൾക്ക് ശേഷമാണ് സിബിയുടെ അഞ്ചാം എഡിഷൻ വരുന്നത് എന്നിട്ടും മമ്മൂക്ക ഇപ്പോഴും എന്തൊരു ഗ്ലാമറാണ്‌. കൊച്ചിയിൽ ഷൂട്ടിംങ്ങ് തുടങ്ങുന്ന ദിവസം… ഫസ്റ്റ് ഡേ സേതുരാമയ്യരായി മമ്മുക്കയെ കണ്ടപ്പോൾ നല്ല ഐശ്വര്യമായിരുന്നു.  ആ ഒരു ചാം ഷൂട്ടിങ്ങ് അവസാനിക്കുന്നതുവരെ അദ്ദേഹത്തിൽ ഉണ്ടായിരുന്നെന്നും, സേതുരാമയ്യരുടെ മുഖത്ത് എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഒരു ചിരിയുണ്ട്.  ആ ചിരി സെറ്റിലുള്ള  എല്ലാവർക്കും സന്തോഷം നൽകുന്ന ചിരിയായിരുന്നു. മ മ്മൂക്ക ആരെയും വഴക്കു പറഞ്ഞില്ല. ആരോടും ദേഷ്യപ്പെട്ടില്ല അദ്ദേഹം നല്ലൊരു മനുഷ്യനാണ് അഖിൽ കൂട്ടിച്ചേർത്തു.

വർഷങ്ങൾ ഒരുപാട് പിന്നിടുമ്പോൾ സിബിഐ യുടെ അഞ്ചാം എഡിഷൻ ദി ബ്രെയിൻ എന്ന സിനിമയിൽ എത്തുമ്പോൾ മമ്മുക്ക കൂടുതൽ സുന്ദരനായിരിക്കുന്നു. പഴയ സേതുരാമയ്യരെക്കാളും ഗ്ലാമർ പുതിയ സിനിമയിലെ സേതുരാമയ്യർക്കുണ്ട്. സി ബി ഐ യിൽ മമ്മൂക്കയുടെ വരവ് തന്നെ ഒരു പ്രത്യേക താളത്തിലാണെന്നും, എല്ലാവരും അത് ഓർമിച്ചെടുക്കുമെന്നു യുവ അഖിൽ ജോർജ് പറയുന്നു.  കുറേ വർഷങ്ങൾ കടന്നു പോയെങ്കിലും സിബിഐ യുടെ അഞ്ചാം എഡിഷൻ ദി ബ്രെയിൻ എന്ന സിനിമയിൽ എത്തുമ്പോൾ മമ്മുക്ക കൂടുതൽ സുന്ദരനായിരിക്കുന്നു.  പഴയ സേതുരാമയ്യരേക്കാളും ഗ്ലാമർ പുതിയ സിനിമയിലെ സേതുരാമയ്യർക്കുണ്ട്.  സിബിഐയിൽ മമ്മൂക്കയുടെ വരവ് തന്നെ ഒരു പ്രത്യേക താളത്തിലാണെന്ന് ഒരു നേർത്ത ചിരിയോടെ, തികഞ്ഞ ആത്മ വിശ്വാസത്തോടെ യുവ ഛായാഗ്രഹകനായ അഖിൽ ജോർജ് പറയുന്നു.