‘പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം’ ; ആഹ്വാനം ചെയ്ത് അയോധ്യയിലെ പൂജാരി
1 min read

‘പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം’ ; ആഹ്വാനം ചെയ്ത് അയോധ്യയിലെ പൂജാരി

ബോളിവുഡില്‍ ഷാരൂഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ റിലീസിന് മുന്നേ ചിത്രത്തെ പറ്റിയുള്ള വാര്‍ത്തകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍.

സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയത്. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഈ സംഘടനയുടെ ആരോപണം. വീര്‍ ശിവജി അംഗങ്ങള്‍ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ജനുവരിയില്‍ തിയേറ്ററില്‍ എത്താനിരിക്കുന്ന സിനിമ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Pathaan Controversy: Deepika Padukone's Saffron Bikini Is An 'Insult To The  Hindu Community & Sanatan Culture', Says BJP Leader

ഇപ്പോഴിതാ, ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്നാണ് അയോധ്യ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോളിവുഡും ഹോളിവുഡും എപ്പോഴും മതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. പത്താന്‍ ചിത്രത്തിലെ പാട്ടില്‍ കാവി വസ്ത്രത്തെ ദീപിക ബിക്കിനി ആയി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം. എങ്കിലേ അവര്‍ക്ക് കാര്യം മനസിലാവുകയുള്ളൂ. ദുഷ്ടതയെ എതിര്‍ക്കണമെങ്കില്‍ നിങ്ങളും ദുഷ്ടരാവണം എന്നാണ് പൂജാരി പറയുന്നത്.

Pathan Controversy : कहीं जले पोस्टर.. बैन करने की मांग, शाहरुख खान की  फ़िल्म पठान के खिलाफ यूपी में प्रदर्शन - pathan movie mired in  controversies, protests in uttar pradesh against shah

അതേസമയം, കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ ആരോപണം.

VHP says Shahrukh Khan's Pathan has disrespected the Hindu religion, seeks  apology - India Today

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ദീപിക പദുകോണ്‍ ആണ്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.