“മണികണ്ഠന്റെ മകന്  ആശംസകളുമായി മോഹൻലാൽ” : മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിറന്നാൾ ആശംസ
1 min read

“മണികണ്ഠന്റെ മകന് ആശംസകളുമായി മോഹൻലാൽ” : മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിറന്നാൾ ആശംസ

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് നടനവിസ്മയമായ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട  അഭിനയ ജീവിതത്തിൽ മോഹൻലാൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ  ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു . വ്യത്യസ്ത ചിത്രങ്ങൾ എന്നും മലയാളികൾക്ക് അഭിമാനമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നും പുറത്തു വരുന്ന അപ്ഡേഷനുകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടനായ മണികണ്ഠൻ പങ്കു വച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

നടൻ മണികണ്ഠന്റെ മകൻ ഇസൈയ്ക്ക് മോഹൻലാൽ ആശംസ അറിയിച്ചു കൊണ്ടുള്ള വീഡിയോ ആണിത്. മണികണ്ഠന് ഒപ്പം നിന്നാണ് താരത്തിന്റെ ആശംസ സന്ദേശം. “പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ഇസൈ മണികണ്ഠൻ . ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ എന്റെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന്  വലുതാകുമ്പോൾ അച്ഛൻ പറഞ്ഞ് തരും. കേട്ടോ മോന് എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും സർവേശ്വരൻ തരട്ടെ”, എന്നാണ്  ആശംസ അറിയിച്ച് മോഹൻലാൽ പറഞ്ഞത്. 

“ഇസൈയുടെയും ജീവിതത്തിൽ, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമായിരിക്കും ഇത്” എന്നാണ് മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി ആളുകൾ ആണ് ഇസൈയ്ക്ക് ആശംസ അറിയിക്കാൻ രംഗത്തെത്തിയിരിക്കുന്നത്. ഈ ആശംസ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍.  ആന്‍ഡ് മേരി ക്രിയേറ്റീവിന്റെയും മാക്സ് ലാബ് സിനിമാസിന്റെയും , സെഞ്ച്വറി  ഫിലിംസിന്റെയും ബാനറിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.  മറാഠി നടിയായ സൊണാലി കുല്‍ക്കര്‍ണി, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ,  മനോജ് മോസസ്, ബംഗാളി നടിയായ കഥ നന്ദി തുടങ്ങിയവര്‍ ചിത്രത്തിന്‍റെ ഭാഗമാണ്. രാജസ്ഥാനില്‍ തന്നെയാണ് ചിത്രത്തിന്റെ  പൂര്‍ണ്ണമായ ചിത്രീകരണം നടക്കുന്നുന്നത് .