Latest News

‘എമ്പുരാനില്‍ പൃഥ്വിരാജിന് പകരവും, ബിലാലില്‍ ദുല്‍ഖറിന് പകരവും റോബിന്‍ വരണമെന്നാണ് കൂടുതല്‍ മലയാളികളും ആഗ്രഹിക്കുന്നത്’ : വൈറലായി ട്രോള്‍

ഏഷ്യാനെറ്റില്‍ സംപ്രക്ഷേപണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോള്‍ ബിഗ് ബോസിന്റെ നാലാമത്തെ സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് മത്സര രംഗത്ത് ഉള്ളത്. നവീണ്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, നിമിഷ, അഖില്‍ ബി എസ്, ഡെയ്‌സി ഡേവിഡ്, റോണ്‍സന്‍ വിന്‍സെന്‍്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, ബ്ലെസ്ലി, സൂരജ് തേലക്കാട്, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍, എന്നിവരാണ് ആ 17 പേര്‍.

മോട്ടിവേഷനല്‍ സ്പീക്കര്‍ എന്ന നിലയില്‍ നിരവധി ആരാധകരുള്ള ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്തനാണ് അദ്ദേഹം. തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബിന്‍ ബിഗ് ബോസില്‍ വന്നതോടെ ആരാധകര്‍ ഇരട്ടിയായി. 31 വയസുകാരനായ ഡോ. റോബിന്‍ അവിവാഹിതനാണ്. അതേസമയം, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയ വഴിയും മറ്റും അദ്ദേഹത്തെ സമീപിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബിഗ് ബോസിന്റെ എപ്പിസോഡില്‍ വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു ടാസ്‌ക് നടക്കവെ റിയാസ് എന്ന മത്സരാര്‍ത്ഥിയെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതിന്റെ പേരില്‍ റോബിനെ പുറത്താക്കുകയായിരുന്നു. ഒരുപാട് വാണിംഗ് കിട്ടിയിട്ടും റോബില്‍ അത് ലംഘിച്ചെന്നും, തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് റോബിനെ പുറത്താക്കുകയുമായിരുന്നു. എന്നാല്‍ റോബിനെ പുറത്താക്കിയതിനെ എതിര്‍ത്തും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. റോബിനെ പുറത്താക്കിയ അന്ന് മുതല്‍ നിരവധി പേരാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നും പറഞ്ഞ് രംഗത്ത് എത്തിയത്. കൂടാതെ അദ്ദേഹത്തിന് അനുകൂലമായി നിരവധി ട്രോളുകളും ഇറങ്ങുന്നുണ്ട്. അത്തരത്തില്‍ പുറത്തിറങ്ങിയ ഒരു ട്രോളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എമ്പുരാനില്‍ പൃഥ്വിരാജിന് പകരവും, ബിലാലില്‍ ദുല്‍ഖറിന് പകരവും റോബിന്‍ വരണമെന്നാണ് കൂടുതല്‍ മലയാളികളും ആഗ്രഹിക്കുന്നതെന്നാണ് പറയുന്നത്. അതേസമയം, ഈ ട്രോള്‍ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു.