മകനെ ലിംഗമാറ്റത്തിന് വിധേയരാക്കി സുന്ദരമായ കുറച്ച് നിമിഷങ്ങൾ… ഭീമയുടെ ഈ പരസ്യചിത്രം നിങ്ങൾ കണ്ടിരിക്കണം  #Monuvsudarsan #ad #bheema
1 min read

മകനെ ലിംഗമാറ്റത്തിന് വിധേയരാക്കി സുന്ദരമായ കുറച്ച് നിമിഷങ്ങൾ… ഭീമയുടെ ഈ പരസ്യചിത്രം നിങ്ങൾ കണ്ടിരിക്കണം #Monuvsudarsan #ad #bheema

നൂറുശതമാനം പുരോഗമനപരമായ ആശയം മുന്നോട്ടു വച്ചു കൊണ്ടുള്ള ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഒരു ട്രാൻസ് വുമണിന്റെ ജീവിതത്തിന് കുടുംബവും സമൂഹവും നൽകുന്ന പിന്തുണയെ കുറിച്ചാണ് പരസ്യചിത്രം സംസാരിക്കുന്നത്. നടി പാർവതി തിരുവോത്ത് അടക്കം നിരവധി പ്രമുഖർ ഇതിനോടകം പരസ്യ ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. രണ്ടു മിനിട്ടിൽ താഴെ മാത്രമുള്ള ഈ പരസ്യചിത്രത്തിൽ കുറിച്ച്
മോനു എസ്. സുദർശൻ എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിനോടകം നിരവധി ആളുകൾ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:, “പെണ്ണായാൽ പൊന്ന് വേണം.. എന്നതിൽ നിന്ന് ഭീമ കടന്ന് വന്ന ദൂരമാണ് ഈ പരസ്യം.”യൂട്യൂബ് കമന്റ് ബോക്സിൽ കണ്ട വാചകമാണ്.. ശരിയാണ്.. അത്രമേൽ പ്രിയപെട്ടതാവുന്നുണ്ട്.നോർത്ത് ഇന്ത്യയിലെ തെരുവുകളിൽ പുടവ ചുറ്റി കാശ് തട്ടാൻ നടക്കുന്ന, നായകനെ വഴിതെറ്റിക്കാൻ നടക്കുന്ന കുറച്ച് വഷളൻ ജന്മങ്ങൾ. അങ്ങനെ ആയിരുന്നു കുറച്ചു നാൾ മുൻപ് വരെ ട്രാൻസ്ജെൻഡേഴ്സ് എന്നത്.. മനുഷ്യരായി പോലും പരിഗണിക്കാതെ എത്രനാൾ വേട്ടയാടിയ വിഭാഗം..⠀
അവരുടെ സ്വപ്നങ്ങളും മോഹങ്ങളും അത്രയും അന്യമായിരുന്നു..നാളുകൾ കടന്നിങ്ങെത്തുമ്പോൾ മാറ്റിനിർത്തിയിരുന്ന ആ മനുഷ്യരെയും ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിറയുന്നത് എന്തെന്നില്ലാത്ത സന്തോഷമാണ്.

മകനെ ലിംഗമാറ്റത്തിന് വിധേയരാക്കി അവനെ അത്രമേൽ ഇഷ്ടത്തോടെ ചേർത്ത് പിടിക്കുന്ന, അവളായി മാറിയ അവനെ വ്യക്തിയായി കാണുന്ന ഒടുക്കം അവളുടെ വിവാഹത്തിൽ കലാശിക്കുന്ന അത്രയും സുന്ദരമായ കുറച്ച് നിമിഷങ്ങൾ..!ആ ഒരു ചിന്തയ്ക്ക് ആണ് കയ്യടിക്കേണ്ടത്. Transgenders എന്നത് നിങ്ങൾ മാർക്കറ്റിങ്ങിന് വേണ്ടി ഉപയോഗിക്കാതെ ഇത് ശരിക്കും ഞങ്ങളുടെ വിഭാഗത്തിൽ പെട്ട ഒരാൾ ആണെങ്കിലെ പൂർണതയുള്ളൂ എന്ന് പറഞ്ഞ ആ കമന്റ് ബോക്സിലെ സ്ത്രീക്ക്, അവർ നൽകിയ മറുപടി അത്രയും പ്രിയപ്പെട്ടത് ആവുന്നുണ്ട്.. Meera sanghia എന്നാ യഥാർത്ഥ ട്രാൻസ്‌വുമൺ ആണ് ഇതെന്നറിഞ്ഞപ്പോൾ മനസ്സ്‌ നിറഞ്ഞിരുന്നു..!ഭീമ മാർക്കറ്റിങ്ങിന്റെ ഭാഗമായി ഉപയോഗിച്ച തീമും ഐഡിയയും അല്ല എന്നറിയാത്തതുകൊണ്ടല്ല, അഡ്വർട്ടൈസ്മന്റ്‌ എന്നത്‌ തന്നെ മാർക്കറ്റിംഗ്‌ ആണല്ലോ. കുറച്ച്‌ നാളു മുന്നേ വരെയും അവഗണനകളും പരിഹാസങ്ങളും നേരിട്ടിരുന്ന കുറച്ച്‌ മനുഷ്യർക്ക്‌ സ്വീകാര്യത കിട്ടുന്ന രീതിക്ക്‌ നമ്മുടെ സമൂഹവും ചിന്താഗതിയും ഒക്കെ വളരുന്നുണ്ട്‌. ഫെമിനിസം, ട്രാൻസ് റൈറ്സ് ഒക്കെ നല്ലതാണ് എന്ന നോഷൻ ആണ് ആദ്യം ഉണ്ടാവേണ്ടത്. പിന്നെ നല്ലതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ കൂടിക്കൂടി വന്നോളും⠀

Leave a Reply