ലോകവ്യാപകമായി 20000+ ഷോകൾ; 2nd വീക്കിലും ഹൗസ്ഫുൾ പെരുമഴ; ഭീഷ്മ ബോക്സ് ഓഫീസ് ഭരിക്കുന്നു
1 min read

ലോകവ്യാപകമായി 20000+ ഷോകൾ; 2nd വീക്കിലും ഹൗസ്ഫുൾ പെരുമഴ; ഭീഷ്മ ബോക്സ് ഓഫീസ് ഭരിക്കുന്നു

മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. ആദ്യ നാല് ദിവസംകൊണ്ട് ചിത്രം നേടിയത് എട്ട് കോടിയ്ക്ക് മുകളില്‍ ആയിരുന്നു. ഫിയോക് പ്രസിഡന്റായിരുന്നു ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ റെക്കോര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ചിത്രത്തിന്റെ മേക്കിങും പശ്ചാത്തലസംഗീതവുമെല്ലാം ഒരേ പൊളിയാണെന്ന് കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതലേ സിനിമാപ്രേമികള്‍ ആകാംഷയോടെയായിരുന്നു കാത്തിരുന്നത്. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തിലെ തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ കേരള ബോക്‌സ്ഓഫീസിലെ എക്കാലത്തേയും ഉയര്‍ന്ന ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ സ്വന്തമാക്കിയതും ഭീഷ്മ പര്‍വ്വമായിരുന്നു.

സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്കായിരുന്നു വിറ്റുപോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഈ ചിത്രത്തിന് ലഭിച്ചത്. വീക്കെന്‍ഡ് കളക്ഷനില്‍ യുഎഇയില്‍ ബാറ്റ്മാനേയും കേരളത്തില്‍ ലൂസിഫറിനേയും പഞ്ഞിക്കിട്ടാണ് ഭീഷ്മ പര്‍വം മുന്നേറുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഏഴ് ദിവസംകൊണ്ട് 30 കോടിയാണ് ചിത്രം നേടിയത്.

ചിത്രം ഇതിനോടകം മറ്റ് ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം എട്ട് ദിവസംകൊണ്ട് ഇതുവരെ 20000 ഷോകളാണ് നടന്നത്. ഇത് മലയാള സിനിമയെ സംഭന്ധിച്ച് വലിയൊരു റെക്കോര്‍ഡാണ്. 2ാം വാരത്തില്‍ 225 തിയേറ്ററുകളില്‍ ആയി 920 ഷോകളാണ് നടക്കുന്നത്. കേരളത്തില്‍ മാത്രം 11500 ഷോകളായിരുന്നു പിന്നിട്ടത്. ഇന്ത്യക്ക് പുറത്ത് 1700 ഷോകളാണ് ഉണ്ടായത്. യുഎഇ, ജിസിസിയില്‍ 7000 ഷോകളും പിന്നിട്ടു. റിലീസ് ദിനത്തില്‍ 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.

ആക്ഷനും പ്രണയവും ഡ്രാമയും ഫാമിലി സെന്റിമെന്റ്‌സുമെല്ലാം ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് ‘ഭീഷ്മപര്‍വം’. ഈ ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ക്കുകയാണ്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തന്നെ മികച്ച് പ്രകടനമാണ് കാഴ്ച്ചവെച്ചത്.