കുടുംബത്തിനൊപ്പം ഓമന മൃഗങ്ങളെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍! വൈറലായി സുരേഷ് ബാബുവിന്റെ ക്യാരിക്കേച്ചര്‍
1 min read

കുടുംബത്തിനൊപ്പം ഓമന മൃഗങ്ങളെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍! വൈറലായി സുരേഷ് ബാബുവിന്റെ ക്യാരിക്കേച്ചര്‍

‘മോഹന്‍ലാല്‍ ഒരു മനുഷ്യ സ്‌നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്‌നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാന്‍ കഴിയുന്നത്’ സംവിധായകന്‍ ഭദ്രന്റെ വാക്കുകളാണിത്.

ഇക്കഴിഞ്ഞ ദിവസമാണ് ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരില്‍ ഒരു ക്യാരിക്കേച്ചര്‍ വീഡിയോ ഇറങ്ങിയിരുന്നത്. മോഹന്‍ലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചര്‍ ആയിരുന്നു ആ വീഡിയോയില്‍ ഉള്ളത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളാണ് മോഹന്‍ലാലിനൊപ്പം അതില്‍ ഉണ്ട്. ക്യാരിക്കേച്ചര്‍ മനോഹരമായ ഒരു ഡോക്യുമെന്ററിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

മോഹന്‍ലാലിന്റെ ക്യാരിക്കേച്ചര്‍ വരച്ചിരിക്കുന്നത് ആര്‍ട്ടിസ്റ്റ് സുരേഷ് ബാബുവാണ്. ‘ക്യാരിക്കേച്ചര്‍ വരച്ചതിന് സുരേഷ് ബാബുവിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞാണ് മോഹന്ഡലാലിന്റെ വീഡിയോ തുടങ്ങുന്നത്. സുരേഷ് ബാബുവിന് ഒരുപാട് നന്ദി. എനിക്ക് വേണ്ടി നൂറൊന്നുമല്ല, അതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും വളര്‍ത്ത് മൃഗങ്ങളും. ഇതില്‍ ഒരാള്‍ വരാനുണ്ട് എന്നും മോഹന്‍ലാല്‍ പറയുന്നു. പൂച്ചയെ കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. അത് സുരേഷ് ബാബു വരച്ചുതരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മോഹന്‍ലാല്‍ തുടക്കത്തില്‍ പറയുന്നുണ്ട്.

അതേസമയം, ഈ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം.

ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ….

‘സുരേഷേ!, മടുപ്പില്ലാതെ മോഹന്‍ലാലിന്റെ ചിത്രം 101-ആം തവണയും വരക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് വിരല്‍ തുമ്പില്‍ ചലിക്കുന്ന ബ്രഷ് ന്റെയും ചായകൂട്ടിന്റെയും മാസ്മരികത കൊണ്ട് ആവുന്നതല്ല. മറിച്ച്, ലോകത്തിലെ മലയാളികള്‍ എല്ലാം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ലാലിന്റെ ഒരു പ്രത്യേകത ഉണ്ട്. ‘ഒല ില്‌ലൃ ഴല േീളളലിറലറ യ്യ ംീൃറ െീൃ ഹീീസ’.െ’ അതിന് ഒരു കാരണം ഉണ്ട്. അയാള്‍ ഒരു മനുഷ്യ സ്‌നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്‌നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാന്‍ കഴിയുന്നത്…ഈ പ്രപഞ്ചത്തില്‍ സൂര്യന്‍ നില്‍ക്കുന്ന പോലെ കെടാതെ നില്‍ക്കട്ടെ’ … ഭദ്രന്‍ കുറിച്ചു.