“മായാനദിയിലേക്ക് എത്തുന്നതിന് മുൻപ് മറ്റൊരു വലിയ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു” – ദർശന
1 min read

“മായാനദിയിലേക്ക് എത്തുന്നതിന് മുൻപ് മറ്റൊരു വലിയ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു” – ദർശന

ഹൃദയം എന്ന ചിത്രത്തിനുശേഷമാണ് ദർശന രാജേന്ദ്രൻ എന്ന പേരിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ലഭിച്ചത്. ഫഹദ് ഫാസിൽ നായകനായ എത്തിയ സീയൂ സൂൺ എന്ന ചിത്രത്തിലൂടെ വലിയൊരു തുടക്കം തന്നെയായിരുന്നു ദർശനയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത താരം ഹൃദയം എന്ന ചിത്രത്തിലൂടെ തന്നെയാണ് എന്നതാണ് സത്യം. ഇപ്പോൾ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ വീണ്ടും ദർശന തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് ഈ ഒരു ചിത്രത്തിൽ നിന്നും ദർശനയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദർശനയുടെ ഒരു കരിയർ ബ്രേക്ക് ചിത്രമെന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു.

 

സിനിമയിലേക്ക് എത്തുന്നതിന് മുൻപ് താൻ ജോലി ചെയ്തിരുന്നു എന്നാണ് ദർശന പറയുന്നത്. ഇതിനിടയിലാണ് നാടകങ്ങളിലും മറ്റും പങ്കെടുത്തിരുന്നത് എന്നും താരം പറയുന്നുണ്ട്. വളരെ സീരിയസ് ആയി സിനിമ ചെയ്യണമെന്ന് പിന്നീടാണ് കരുതിയത്. സുഹൃത്തുക്കൾക്കൊക്കെ തന്റെ ഈ പാഷനെക്കുറിച്ച് അറിയാം. സിനിമകൾ കാണുമ്പോൾ അവർക്കൊക്കെ സന്തോഷവും ഞെട്ടലും ഒക്കെ ഉണ്ടാവാറുണ്ട്. ജയ ജയ ജയഹേ കാണാൻ കോളേജിൽ പഠിച്ച എന്റെ അടുത്ത ചില സുഹൃത്തുക്കളൊക്കെ എത്തിയിരുന്നു. അവർ നോക്കുമ്പോൾ എനിക്ക് ചുറ്റും മീഡിയ, സെൽഫി എടുക്കാൻ ആളുകളൊക്കെ ചുറ്റും കൂടുകയാണ്. അത് കണ്ട് അവര് ശരിക്കും ഞെട്ടി പോവുകയായിരുന്നു ചെയ്തത്. ഇത്രയൊന്നും അവരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മായാനദിയിലേക്ക് എത്തുന്നതിന് മുൻപ് മറ്റൊരു വലിയ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു.

അതിനുവേണ്ടി എട്ടു മാസകാലത്തോളം വർക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സിനിമ നടന്നില്ല. ആ സിനിമയ്ക്ക് വേണ്ടി ചെയ്യുമ്പോൾ ഇത് ലഭിക്കുന്നതോടെ മലയാളത്തിൽ ഒരു നല്ല തുടക്കം ആയിരിക്കും ലഭിക്കുക എന്നൊക്കെയാണ് കരുതിയത്. എന്നാൽ അത് നടന്നിരുന്നില്ല. അവിടുന്ന് മായാനദിയിലേക്ക് താനെത്തുന്നത് എന്നാണ് ദർശന പറയുന്നത്. പ്രേക്ഷകർ താരത്തെ ആദ്യമായി അറിയുന്നതെങ്കിലും ഒരു കരിയർ ബ്രേക്ക് എന്ന് പറയാവുന്നത് ഹൃദയവും സീ യു സൂൺ തന്നെയായിരുന്നു. ഇപ്പോൾ ജയ ജയ ജയഹേയിൽ എത്തി നിൽക്കുമ്പോൾ ഒരു മികച്ച പക്വതയുള്ള അഭിനയത്രിയായി താൻ മാറിയെന്ന് ദർശന തെളിയിക്കുകയാണ്.