‘ആറാട്ടിന്റെ ടീസറിൽ ലാലേട്ടൻ തിരുവാതിര കളിക്കണമായിരുന്നോ…??’ കട്ട കലിപ്പിൽ ആരാധകർ കുറുപ്പ് വായിക്കാം
1 min read

‘ആറാട്ടിന്റെ ടീസറിൽ ലാലേട്ടൻ തിരുവാതിര കളിക്കണമായിരുന്നോ…??’ കട്ട കലിപ്പിൽ ആരാധകർ കുറുപ്പ് വായിക്കാം

ബി. ഉണ്ണികൃഷ്ണൻ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ആറാട്ട്. പ്രഖ്യാപന വേളയിൽ തന്നെ ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത ഒരു മാസ്സ് ചിത്രമായിരിക്കും ആറാട്ട് എന്ന് സംവിധായകൻ അടക്കം നിരവധി ചലച്ചിത്രപ്രവർത്തകർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്.വെറും ഒരു മിനിറ്റിൽ താഴെയുള്ള ടീസറിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാലിന്റെ മാസ്സ് ആക്ഷൻ രംഗങ്ങളാണ്. ആരാധകരെ ആവേശഭരിതരാക്കി ചിത്രത്തിലെ ടീസർ യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ച് റെക്കോർഡ് ഇടുകയും ചെയ്തു. ഏവരും ആ വലിയ ആവേശത്തോടെ ഏറ്റെടുത്ത് ടീസറിന് വ്യാപകമായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവരുന്നുണ്ട്. മോഹൻലാലിന്റെ ഓവർ ആയ ആക്ഷൻ രംഗങ്ങളും ആവർത്തന വിരസതയും നിറഞ്ഞു നിൽക്കുന്നതാണ് ടീസർ എന്നാണ് ഇക്കൂട്ടരുടെ വാദം. വളരെ കർശനമായി ഉള്ള കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഇത്രയും മികച്ച ചിത്രമൊരുക്കാൻ കഴിഞ്ഞ സംവിധായകനും അണിയറ പ്രവർത്തകർക്കും വലിയ അഭിനന്ദനമാണ് അറിയിക്കേണ്ടതാണ്. ഇത്രയും മികച്ച രീതിയിൽ ഈ ചിത്രം ഒരുക്കാൻ സാധിച്ചത് മലയാളം ഇൻഡസ്ട്രിയുടെ അഭിമാനം തന്നെയാണ്.

വളരെ നിലവാരമുള്ളതും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുമാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളെ അധിക്ഷേപിക്കുന്നവർ അദ്ദേഹത്തിന്റെ പ്രായം ഒന്ന് ഓർക്കുന്നതും വളരെ നല്ലതാണ്. ഈ പ്രായത്തിലും സ്വന്തം ചുറ്റുപാടുള്ള ആളുകൾ കായികപരമായി ഇതിന്റെ നാലിലൊന്ന് അഭ്യാസങ്ങൾ കാണിക്കുമോ എന്ന് സ്വയം വിലയിരുത്തുക. ഒരു മാസ്സ് ആക്ഷൻ ചിത്രമാണ് ആറാട്ട് എന്ന് മോഹൻലാലും മുമ്പ് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളോട് നൂറുശതമാനം നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചന നൽകുന്നു. മലയാള സിനിമകളുടെ ചരിത്രത്തിലെ തന്നെ ആക്ഷൻ രംഗങ്ങൾ പരിശോധിച്ചാൽ വളരെ നിലവാരമുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണ് ആറാട്ടിൽ ഉള്ളതെന്ന് നിസ്സംശയം പറയാൻ സാധിക്കും. പുലിമുരുകനിലൂടെ മോഹൻലാൽ അതിന് തുടക്കമിട്ടു ആറാടട്ടിലൂടെ അത് തുടരുന്നു.

Leave a Reply