“ബാബുവിന് വേറെ എന്തെങ്കിലും ബിസിനെസ്സ് ഉണ്ടോ?” : ബ്ലാക്ക് ലൊക്കേഷനിൽ വച്ചു മമ്മൂട്ടി ബാബു ആന്റണിയോട് ചോദിച്ച ചോദ്യം
1 min read

“ബാബുവിന് വേറെ എന്തെങ്കിലും ബിസിനെസ്സ് ഉണ്ടോ?” : ബ്ലാക്ക് ലൊക്കേഷനിൽ വച്ചു മമ്മൂട്ടി ബാബു ആന്റണിയോട് ചോദിച്ച ചോദ്യം

തൊണ്ണൂറുകളില്‍ സിനിമ പ്രേമികളുടെ കയ്യടി നേടിയ ഒരേയൊരു വില്ലനായിരുന്നു ബാബു ആന്റണി. സിനിമയില്‍ വില്ലനായി ബാബു ആന്റണി എത്തുമ്പോള്‍ അദ്ദേഹത്തിന് കയ്യടിയുടെ മേളമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ വില്ലനായി നിരവധി സിനിമകളില്‍ ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സ്ഥിരം വില്ലനായിരുന്നു ബാബു ആന്റണി. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് പുറത്തിറങാന്‍ ഇരിക്കുന്ന ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.

സോഷ്യല്‍ മീഡിയകളിലെല്ലാം താരം സജീവമാണ് ഇപ്പോള്‍. ഇപ്പോഴിതാ മമ്മൂട്ടിയുമായി സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് അറിയുന്ന മമ്മൂക്ക സീരിയസ് ആണെന്നും മമ്മൂക്കയ്ക്ക് അധികം മേക്കപ്പ് ചെയ്തതിന് മേക്കപ്പ് മാനോട് ഒരു ദിവസം ദേഷ്യപ്പെട്ടെന്നും ബാബു ആന്റണി അഭിമുഖത്തില്‍ പറയുന്നു. എനിക്ക് അറിയുന്ന മമ്മൂക്ക സീരിയസ് ആണ്. ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ വെച്ച് ഒരു തവണ മമ്മൂക്ക എന്നോട് എന്താണ് ബാബു ഒറ്റക്ക് ഇരിക്കുന്നതെന്ന് ചേദിച്ചു. എല്ലാവരും തിരിക്കിലായത്‌കൊണ്ടാണെന്നായിരുന്നു ഞാന്‍ മമ്മൂക്കയോട് മറുപടി നല്‍കിയത്.

അപ്പോള്‍ വീണ്ടും ചേദിച്ചു, ബാബുവിന് വേറെ എന്തെങ്കിലും ബിസിനസ് ഉണ്ടോ എന്ന് ?ഞാന്‍ ഇല്ല എന്ന് പറഞ്ഞുവെന്നും അങ്ങനെ അധികം സിനിമകള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ മുന്നോട്ട് പോകുന്നത് എന്ന് മമ്മൂക്ക് വീണ്ടും ചോദ്യം ചോദിച്ചുവെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം മമ്മൂക്ക ദേഷ്യപ്പെടുന്നത് കണ്ടു. മമ്മൂക്ക തനിക്ക് അധികം മേക്കപ്പ് ചെയ്തതിന് തന്റെ മേക്കപ്പ് മാനോട് ചൂടായത്. അയാള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്നും നല്ല പോലെ മേക്കപ്പ് ചെയ്യൂവെന്നുമായിരുന്നു അന്ന് മേക്കപ്പ് മാനോട് മമ്മൂക്ക പറഞ്ഞതെന്നും ബാബു പറയുന്നു.

ബ്ലാക്ക് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ബാബു ആന്റണിയും അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ ബാബു ആന്റണി പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ തിരക്കുകളിലാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മുടി നീട്ടി മാസ് ലുക്കിലായിരുന്നു ബാബു ആന്റണിയെ പോസ്റ്ററില്‍ കാണാനായത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.