Latest News

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് പാൻ ഇന്ത്യൻ ത്രില്ലർ ഉടൻ വരുന്നു! പ്രതീക്ഷകളേറെ

മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ ബി ഉണ്ണികൃണന്‍ ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥാമാക്കിയിട്ടുണ്ട്.

അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ സംവിധാന രംഗത്ത് കാലെടുത്തു വയ്ക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. എങ്കിലും, പിന്നീട് മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത മാടമ്പി വലിയ സാമ്പത്തിക വിജയം നേടി. പിന്നീട് അദ്ദേഹം വൈക്കം 18 മോഷന്‍ പിക്ചര്‍ എന്ന നിര്‍മ്മാണ കമ്പനി സ്ഥാപിച്ച് സിനിമാ നിര്‍മ്മാണത്തിലേയ്ക്ക് കടന്നു. ഇപ്പോഴിതാ, അദ്ദേഹം പുതിയ ഒരു സിനിമ കൂടി സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

മമ്മൂട്ടിയെ നായകനാക്കിയാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത് എന്നതാണ് ആ വാര്‍ത്ത. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരു പോലീസ് വേഷം ആണ് മമ്മൂട്ടി അണിയുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വലിയ ഒരു തുക മുടക്കിയാണ് മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നത്. വാര്‍ത്ത പുറത്തു വന്നതോടു കൂടി ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ട് ആയിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അവസാന സിനിമ. ആറാട്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. മമ്മൂട്ടിയുടെ അറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു പുഴു. അദ്ദേഹത്തിന്റെ ഇനി പുറത്തിങ്ങാനുള്ള പുതിയ ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോര്‍ഷാച്ച്. മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച അന്ന് മുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.