ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു! സൗത്ത് ഇന്ത്യയിലെ വൻ താര നിരയ്ക്കൊപ്പം ബിഗ് ബജറ്റ് സിനിമ! ചിത്രീകരണം ഉടൻ
1 min read

ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു! സൗത്ത് ഇന്ത്യയിലെ വൻ താര നിരയ്ക്കൊപ്പം ബിഗ് ബജറ്റ് സിനിമ! ചിത്രീകരണം ഉടൻ

മമ്മൂട്ടി, ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഉടൻ ആരംഭിക്കാൻ പോകുന്നു.  ചിത്രം സൗത്ത് ഇന്ത്യയിലെ തന്നെ വൻ താര നിര അണിനിരക്കാൻ പോകുന്ന ബിഗ് ബജറ്റ് സിനിമയാവാനാണ് സാധ്യത.  മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.  മലയാളത്തിൽ ഒട്ടേറേ സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയായാവും ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുക.  ഒരു മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നാണ് ചിത്രത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.

വലിയ കാൻവാസിലൊരുങ്ങുന്ന ചിത്രമെന്നാണ് സൂചന ലഭിക്കുന്നത്.  ഒരു യാതാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിൻ്റെ പ്രധാന ഷൂട്ടിങ്ങ് കേരളം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വെച്ചാണ്‌.  ചിത്രത്തിൻ്റെ ബഡ്ജറ്റ് ഏകദേശം 30 കോടിയാളം രൂപ വരുമെന്നാണ് കണകാക്കുന്നത്.  സംവിധയകൻ എന്നതിന് പുറമേ ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് കൂടിയായിരിക്കും ബി ഉണ്ണികൃഷ്ണൻ.  മമ്മൂട്ടിയോടപ്പം ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ചിത്രത്തിൽ അണിനിരക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  പ്രീസ്റ്റ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി- മഞ്ജു വാര്യർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിൽ ബിജു മേനോൻ, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് സാധ്യത.  2010 – ൽ പുറത്തിറങ്ങിയ ‘പ്രമാണി’യാണ് മമ്മൂട്ടിയെ നായകനാക്കി ഇരുവരും ഒന്നിച്ച ചിത്രം.  താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ ടീമിന്റേത്.