” മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മിസ്റ്റർ ഫ്രോഡ് പാളിപ്പോയിരുന്നു” : ബി ഉണ്ണികൃഷ്ണൻ മനസ്സ് തുറക്കുന്നു
1 min read

” മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മിസ്റ്റർ ഫ്രോഡ് പാളിപ്പോയിരുന്നു” : ബി ഉണ്ണികൃഷ്ണൻ മനസ്സ് തുറക്കുന്നു

തന്റെ സിനിമകള്‍ക്കൊന്നും ഇതുവരെ നഷ്ടമുണ്ടായിട്ടില്ല എന്നും എല്ലാ സിനിമകൾക്കും ബിസിനസ് നടക്കാറുണ്ട് എന്നും തുറന്നു പറയുകയാണ് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. തന്നോട് ആളുകൾ എന്നിട്ടും എന്തിനാണ് ഇത്തരത്തിലുള്ള അനീതി കാണിക്കുന്നത് എന്ന് അറിയില്ല ഫിലിം കമ്പാനിയെ നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നു പറച്ചിൽ. സിനിമകളിൽ ഇപ്പോൾ എന്റെ പ്രൊഡക്ഷൻ പങ്കാളിത്തം ഉണ്ട് എന്ന് അതുകൊണ്ട് നഷ്ടം വന്നാൽ അത് എന്നെയും ബാധിക്കും. എന്നാൽ തന്റെ ചിത്രങ്ങളിൽ ഇൻവെസ്റ്റ് ചെയ്ത സംവിധായകർക്ക് ഇതുവരെ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. .

തന്റെ ചിത്രങ്ങളോട് എന്തിനാണ് ഇത്തരത്തിലുള്ള അനീതി കാണിക്കുന്നത് എന്ന് അറിയില്ല അതേസമയം മോഹൻലാൽ ചിത്രങ്ങളെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.  മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മാടമ്പി ഒരു വിജയമായിരുന്നു. ഗ്രാൻഡ് മാസ്റ്ററും വിജയ ചിത്രം തന്നെ. അതേസമയം മിസ്റ്റർ ഫ്രോഡ് എന്ന സിനിമയുടെ ക്ലൈമാക്സ് എന്റെ കയ്യിൽ നിന്നും പാളി പോകുകയായിരുന്നു.  മാടമ്പി നല്ല വിജയം കൈവരിച്ച സിനിമയാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന സിനിമയും ഹിറ്റായിരുന്നു. അതിൽ ചെറിയ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നും സംവിധായകൻ  പറഞ്ഞു ക്രിസ്റ്റഫര്‍എന്ന തന്റെ ഇറങ്ങിയപ്പോള്‍ ആളുകൾ പറഞ്ഞത് ഞാന്‍ എക്സ്ട്രാ ജുഡീഷ്യറിയെ വല്ലാതെ സെലിബ്രേറ്റ് ചെയ്യുന്നുണ്ടെന്നാണ് . അതേസമയം തന്റെ  ചിത്രമായ വില്ലന്‍ ക്രിസ്റ്റഫെറില്‍ നിന്നും നേരെ വിപരീതമായ കഥയാണ് കാണിക്കുന്നത്.

താന്‍ സിനിമയില്‍ വരുമ്പോള്‍ പലരും പറഞ്ഞിരുന്നത് ഒരു ബുദ്ധിജീവി സിനിമയിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ കുറച്ചു പരുവപ്പെട്ട് വരാനുണ്ടെന്നും ആ സമയത്ത് ആളുകൾ പറയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നുണ്ട്.

കൂടാതെ ബിജുമേനോൻ നായകനാക്കി ഒരു കേസ് ശിവം എന്ന ചിത്രത്തിന്റെ കഥ ഹിന്ദി ചിത്രമായ ഷൂൽ കണ്ടിട്ട് എഴുതിയതാണെന്നും ബി ഉണ്ണികൃഷ്ണൻ തുറന്നു പറഞ്ഞു. ഷാജി കൈലാസായിരുന്നു അന്ന് ഹിന്ദി ചിത്രത്തിന്റെ ഡിവിഡി തരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരാഴ്ച കൊണ്ട് ഷൂട്ടിംഗ് തുടങ്ങാൻ വേണ്ടി ഡിവിഡി കണ്ടു കഥയെഴുതുകയായിരുന്നു ചിത്രത്തിന്റെ പ്ലോട്ട് അങ്ങനെയാണ് ലഭിച്ചത് രാവിലെ കഥയെഴുതി ഉച്ചയ്ക്ക് ഷൂട്ടിംഗ് ചെയ്യുന്ന രീതിയായിരുന്നു. ഇതു മാത്രമല്ല  സിനിമ വിജയം ആവുക എന്നതിലുപരിയായി നിര്‍മ്മാതാവിന് നഷ്ടമുണ്ടാകാത്തിരിക്കുക എന്നതാണ് എപ്പോഴും പ്രധാനം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ട്.