‘അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല..’ ; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ ചെയ്ത് പ്രേക്ഷകൻ
1 min read

‘അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല..’ ; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ ചെയ്ത് പ്രേക്ഷകൻ

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഇപ്പോൾ തിയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു ലഘു പരസ്യചിത്രം കണ്ടതിനുശേഷം സ്പാർക്ക് ചെയ്ത ഐഡിയ ലിജോ കഥയാക്കി എസ് ഹരീഷ് എന്ന എഴുത്തുകാരനെ കൊണ്ട് തിരക്കഥയാക്കി മേക്ക്ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ്. പ്രശസ്ത തമിഴ് ഛായാഗ്രഹകൻ തേനി ഈശ്വരാണ് ഈ സിനിമയുടെ മനോഹരമായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയിംസ്, സുന്ദർ എന്നീ രണ്ട് കഥാപാത്രങ്ങളുടെ പകർന്നാട്ടം മമ്മൂട്ടി ഈ സിനിമയിൽ കാഴ്ചവയ്ക്കുന്നത് പ്രേക്ഷകർക്ക് അത്ഭുതമായി മാറുകയാണ്.

നിരൂപകർക്കിടയിലും യഥാർത്ഥ സിനിമയെ സ്നേഹിക്കുന്നവർക്കിടയിലും മികച്ച പ്രതികരണം നേടിയ ഈ സിനിമ വിമർശിക്കുന്നവരും ഇപ്പോൾ സജീവമാണ്. ഒരു പ്രത്യേക കോർ വിഭാഗത്തിന് വേണ്ടിയാണ് എൽജെപി സിനിമ ചെയ്യുന്നത് എന്നുവരെ വിമർശനം ഉണ്ട് എങ്കിലും സിനിമ വളരെ കാവ്യാത്മകമായി ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. പല പല അർത്ഥങ്ങളാണ് പ്രേക്ഷകർ ഓരോരുത്തരും പങ്കുവയ്ക്കുന്നത്. അടി ഇടി പാട്ട് ഒക്കെ കണ്ട് ശീലിച്ച പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെടില്ല എന്ന ഒരു വിഭാഗം പ്രേക്ഷകർ പറയുന്നുണ്ട്. സിനിമയെ കുറിച്ച് പറയാൻ എങ്കിൽ..: എല്ലാവരെയും തൃപ്തി പെടുത്തുന്ന സിനിമയല്ല ഇത്. കാരണം ഇതൊരു ലിജോജോസ് പെല്ലിശ്ശേരി മൂവി ആണ് എന്ന് എന്ന് പറഞ്ഞു തുടങ്ങി ഒരു റിവ്യൂ പ്രേക്ഷകൻ പങ്കുവെച്ചത് ശ്രദ്ധനേടുകയാണ്.

പ്രേക്ഷകന്റെ റിവ്യൂ ഇങ്ങനെ.. 

Movie: നൻപകൽ നേരത്തു മയക്കം ✨

സിനിമയെ കുറിച്ച് പറയാൻ എങ്കിൽ..: എല്ലാവരെയും തൃപ്തി പെടുത്തുന്ന സിനിമയല്ല ഇത്. കാരണം ഇതൊരു ലിജോജോസ് പെല്ലിശ്ശേരി മൂവി ആണ് 🔥😍 അത് തന്നെ ആണ് ഈ പടത്തിന്റെ ഏറ്റവും വല്യ പ്രേത്യേകത 👏 വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് കാണാൻ പറ്റിയ നല്ലൊരു സിനിമ ആണ്.. സിനിമ സീരിയസ് ആണെങ്കിലും കാണുന്ന പ്രേക്ഷകർക്ക് ഒരുപാട് ചിരിക്കാനുള്ള സംഭവങ്ങൾ ഉണ്ട് 😁 മമ്മൂക്കയ്ക്ക് എല്ലാത്തരം റോളും ചെയാൻ പറ്റില്ല എങ്കിലും അദ്ദേഹത്തിന് മാത്രം പറ്റുന്ന കുറേ റോളുകൾ ഉണ്ട്.. അത്തരത്തിൽ ഡയറക്റ്റർക്ക് മമ്മൂക്കയെ പരമാവധി use ചെയാൻ പറ്റുന്ന ഒരു ക്യാരക്റ്റർ ആണ് ഇതിൽ 😍 ലിജോ ജോസ് ആയത്കൊണ്ട് അതിൽ വിജയിച്ചിട്ടും ഉണ്ട് 🔥 അത്പോലെ അശോകൻ 👏 എടുത്തു പറയേണ്ടത് ഇതിലെ ബിജിഎം ആണ് 🥰 കുറേ old മൂവീസിലെ ഡയലോഗുകൾ bgm കള്‍.. അത് മാത്രം use ചെയ്തുകൊണ്ടുള്ള ആ ഒരു വ്യത്യസ്തത കലക്കി 👏🔥 പിന്നെ ക്യാമെറ: സ്റ്റിൽ ഷോട്ടുകൾ മാത്രം.. എല്ലാം കിടു ഷോട്ടുകൾ 😍 ജെല്ലിക്കെട്ടിൽ ക്യാമറാമാനെ പോത്തിനൊപ്പം ഓടിച്ചെങ്കിൽ ഇതിൽ ഫുൾ റെസ്റ്റ് കൊടുത്തിരികയാ.. ഒരു ഫ്രെയിം സെറ്റ് ചെയ്ത് ഛായ കുടിച്ചു വന്നാൽ അടുത്ത ഫ്രെയിം സെറ്റ് ചെയാം 🤣 എന്തായാലും സംഭവം കിടു 👏   

എനിക്ക് ഇഷ്ട്ടപെട്ടു..✨ അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല കാരണം ഒന്നുകൂടി ഞാൻ പറയുന്നു ” ഇതൊരു ലിജോ ജോസ് പെല്ലിശ്ശേരി മൂവി ആണ് ” #NanpakalNerathuMayakkam

Summary : Nanpakal Nerathu Mayakkam Review.