ആസിഫ് അലി സീരിയലിലേയ്ക്ക്! ആകാംക്ഷയോടെ കുടുംബ പ്രേക്ഷകര്‍! വീഡിയോ
1 min read

ആസിഫ് അലി സീരിയലിലേയ്ക്ക്! ആകാംക്ഷയോടെ കുടുംബ പ്രേക്ഷകര്‍! വീഡിയോ

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ നായകനായി എത്തി. അതുപോലെ, ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ആസിഫ് കൂടുതല്‍ ശ്രദ്ധേയനായി.

ഇപ്പോഴിതാ, ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ സീരിയലായ ‘ഗീതാഗോവിന്ദ’ത്തിലാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലിയായിട്ട് തന്നെയാണ് സീരിയലില്‍ താരം എത്തുന്നത്. അതിഥി വേഷത്തിലാണ് എത്തുന്നത് എങ്കിലും ആസിഫ് അലിയുടെ ഭാഗം വളരെ പ്രധാനമാണ് എന്ന് വ്യക്തമാക്കി പുതിയ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്. പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലി പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഓട്ടോയോടിക്കാന്‍ തുടങ്ങിയ ആ യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളാണ്. സുഹൃത്ത് ‘ഗോവിന്ദ് മാധവാ’ണ് അത് എന്നും നായകനെ കുറിച്ച് പ്രൊമൊയില്‍ ആസിഫ് അലി പറയുന്നു.

https://www.facebook.com/watch/?v=190969743552906

അതേസമയം, ഇത് ആസിഫ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും സീരിയല്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത തന്നെയാണ്. മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകളില്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ എത്തുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ച തന്നെയാണ്. മലയാള സിനിമയിലെ ജനപ്രിയ നായികമാരാണ് സാധാരണ ഇത്തരം അതിഥി വേഷങ്ങള്‍ വഴി സീരിയലില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വിവാഹ സംബന്ധമായി മറ്റും നടക്കുന്ന സ്പെഷ്യല്‍ എപ്പിസോഡുകളില്‍ ആയിരിക്കും ഇത്തരത്തിലുള്ള അതിഥി വേഷ പ്രവേശനം.

Asif Ali in the serial; The crew released the promo video - time.news -  Time News

ബിസിനസ്സ് പ്രമുഖനും അവിവിവാഹിതനുമായ ‘ഗോവിന്ദ് മാധവി’ന്റെയും ഇരുപത്തിമൂന്നുകാരിയായ ‘ഗീതാഞ്ജലി’യുടെയും കഥ പറയുന്ന പരമ്പരയാണ് ‘ഗീതാഗോവിന്ദം’. ഫെബ്രുവരി 13 മുതല്‍ ആരംഭിച്ച സീരിയല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്. സാജന്‍ സൂര്യ, സന്തോഷ് കുറുപ്പ് , ബിന്നി, രേവതി, ശ്വേത, അമൃത, ഉമാ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കിഴാറ്റൂരും അതിഥി വേഷത്തിലുണ്ട്.

Geetha Govindam Asianet Serial Opening Week TRP Reports - 11.08 Is The  Average TVR

അതേസമയം, ‘മഹേഷും മാരുതിയും’ ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മംമ്ത മോഹന്‍ദാസ് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതു ആണ്. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സേതുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും.