ആസിഫ് അലി ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത! ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന സീരിയലില്‍ അഭിനയിക്കുവാന്‍ ആസിഫ് അലി!
1 min read

ആസിഫ് അലി ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത! ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന സീരിയലില്‍ അഭിനയിക്കുവാന്‍ ആസിഫ് അലി!

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്‌നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ നായകനായി എത്തി. അതുപോലെ, ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ആസിഫ് കൂടുതല്‍ ശ്രദ്ധേയനായി.

ഇപ്പോഴിതാ, ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന ഗീതാഗോവിന്ദം എന്ന സീരിയലില്‍ ആസിഫ് അലി അതിഥിതാരമായി എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ഇത് ആസിഫ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ടെങ്കില്‍ സീരിയല്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത തന്നെയാണ്. മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകളില്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ എത്തുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ച തന്നെയാണ്. മലയാള സിനിമയിലെ ജനപ്രിയ നായികമാരാണ് സാധാരണ ഇത്തരം അതിഥി വേഷങ്ങള്‍ വഴി സീരിയലില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വിവാഹ സംബന്ധമായി മറ്റും നടക്കുന്ന സ്‌പെഷ്യല്‍ എപ്പിസോഡുകളില്‍ ആയിരിക്കും ഇത്തരത്തിലുള്ള അതിഥി വേഷ പ്രവേശനം.

അതേസമയം, ആസിഫ് അലിയുടെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അത് ആദ്യമായാണ് ഒരു ടെലിവിഷന്‍ പരമ്പര മലയാള സിനിമയിലെ ഒരു പ്രമുഖ താരവുമായി ലോഞ്ച് ചെയ്യുന്നത്. അതേസമയം, ആസിഫ് അലി മമ്മൂട്ടി നായകനായി എത്തുന്ന റോഷോക്കിലും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍ പൃഥ്വിരാജ് ഷാജി കൈലാസ് ടീം ഒന്നിക്കുന്ന കാപ്പയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആസിഫ് അലി.