ആൻറണി പെരുമ്പാവൂർ എന്തുകൊണ്ട് മോഹൻലാലിനെ ഒഴിവാക്കി? ; അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രത്തെ കുറിച്ച്
1 min read

ആൻറണി പെരുമ്പാവൂർ എന്തുകൊണ്ട് മോഹൻലാലിനെ ഒഴിവാക്കി? ; അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രത്തെ കുറിച്ച്

മലയാള സിനിമ ഇൻഡസ്ട്രിയിൽ ഹിറ്റുകൾക്ക് പിന്നിൽ ആൻറണി പെരുമ്പാവൂർ എന്ന പേര് കൂടി എഴുതി ചേർത്തിട്ട് ഇപ്പോൾ നാളുകൾ കുറച്ചായി.ആന്റണി മോഹൻലാലെന്ന താരരാജാവിന്റെ നിഴലായി മാറിയിട്ട് അര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഡ്രൈവറായി തുടങ്ങിയവയിൽ നിന്ന് 34 ചിത്രങ്ങൾ നിർമ്മിച്ച ഹിറ്റ് റെക്കോർഡുമായി ആണ് ഇന്ന് ആൻറണി പെരുമ്പാവൂർ സിനിമാമേഖലയിൽ നിറഞ്ഞുനിൽക്കുന്നത്. 29 വർഷങ്ങൾക്ക് മുൻപ് വെറും 22 ദിവസത്തേക്ക് മോഹൻലാലിൻറെ ഡ്രൈവറായി വന്ന ആൻറണി പെരുമ്പാവൂർ ഇന്ന് മോഹൻലാലിൻറെ സിനിമ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്ന നിലയിലേക്ക് ഉയർന്നുവന്ന കഥ കൊച്ചുകുട്ടികൾക്കുപോലും കാണാപാഠമാണ്.

1987 ൽ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിൽ ഡ്രൈവറായി എത്തിയതായിരുന്നു ആൻറണി. ഷൂട്ടിങ്ങിനിടെ ആൻറണിയുടെ വീട്ടുകാര്യങ്ങൾ മോഹൻലാൽ ചോദിച്ചറിയുകയും പിന്നീട് മൂന്നാംമുറയുടെ ഷൂട്ടിങ് കാണാനെത്തിയ ആൻറണിയെ മോഹൻലാൽ കൈ കാണിച്ച് സമീപത്തേക്ക് വിളിക്കുകയും ആയിരുന്നു. കാറുമായി വരാൻ ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ സന്തതസഹചാരിയായി സിനിമയിലും ജീവിതത്തിലും നിറഞ്ഞുനിൽക്കാൻ വളരെ പെട്ടെന്ന് തന്നെ ആന്റണിക്ക് സാധിക്കുകയും ചെയ്തു. നരസിംഹം, രാവണപ്രഭു, നരൻ, ദൃശ്യം തുടങ്ങി മോഹൻലാലിൻറെ കരിയറിലെ തന്നെ അവിസ്മരണീയ കഥാപാത്രങ്ങളൊന്നും സൂപ്പർഹിറ്റുകൾ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങളുടെ ഒക്കെ നിർമാതാവായി പിന്നീട് ആൻറണി പെരുമ്പാവൂരിന്റെ പേര് എഴുതപെടുകയായിരുന്നു.

മോഹൻലാലിൻറെ സർവ്വസവും നിയന്ത്രിക്കുന്ന നിലയിലേക്ക് ആൻറണി പെരുമ്പാവൂർ ഉയർന്നപ്പോഴും മോഹൻലാൽ എന്ന കൂട്ടുകെട്ടിനെ ഒരിക്കൽപോലും തള്ളിക്കളയുവാൻ ആൻറണി ശ്രമിച്ചിട്ടില്ല. ആൻറണിയുടെ വിജയങ്ങൾക്കു പിന്നിൽ മോഹൻലാൽ ആണെന്ന് അദ്ദേഹം പറയുമ്പോൾ, തന്റെ വിജയങ്ങൾക്കു പിന്നിൽ ആൻറണി ആണെന്നാണ് താരരാജാവിന്റെ അഭിപ്രായം. പരസ്പരം ഉറ്റ സുഹൃത്തുക്കൾ ആയ ഇരുവരും ഒരു മനസ്സുമായി ജീവിക്കുമ്പോൾ 34 സിനിമകളാണ് മോഹൻലാലിനെ ഉപയോഗിച്ച് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ അണിയിച്ചൊരുക്കിയത്. അതിൽ ഒരു ചിത്രത്തിൽ മാത്രം മോഹൻലാലിനെ ഒഴിവാക്കി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ദൃശ്യം അണിയിച്ചൊരുക്കിയത് ആന്റണി പെരുമ്പാവൂർ ആയിരുന്നു. എന്നാൽ ഈ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ അവിടെ നിർമാതാവായി ആൻറണി പ്രത്യക്ഷപ്പെട്ടു എങ്കിലും നായകനായി എത്തിയത് വെങ്കടേഷ് ദഗുബട്ടി ആണ്. ചിത്രത്തിൻറെ സഹ നിർമ്മാതാവായി ആണ് ആൻറണി തിളങ്ങി നിന്നത് എന്നത് കൊണ്ടാകാം ഒരുപക്ഷേ ഈ റീമേക്ക് ചിത്രത്തിൽ നിന്ന് മോഹൻലാലിനെ അണിയറപ്രവർത്തകർ ഒഴിവാക്കിയത്.