Latest News

“പത്ത് പേജുള്ള ഡയലോഗുകൾ പോലും തെറ്റിക്കാതെ, കാണാതെ പറയാൻ കഴിവുള്ള നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും” : അൻസിബ

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ മകളുടെ വേഷത്തിലാണ് താരം എത്തിയത്. സിനിമ പോലെ തന്നെ അൻസിബയുടെ കഥാപാത്രവും ദൃശ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹൻലാലിനെക്കുറിച്ചും, മമ്മൂട്ടിയെക്കുറിച്ചും അൻസിബ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ സ്റ്റാറുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിയ്ക്ക് ആവേശവും, ഭയവും ഉണ്ടായിരുന്നു എന്നാണ് അൻസിബ പറയുന്നത്.

ഒരു മുഖ്യധാര ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്. താൻ ആദ്യമായി സെറ്റിൽ കയറിയപ്പപ്പോൾ തൻ്റെ മാനസികാവസ്ഥ സിനിമയിലെ പ്രശസ്തമായ സംഭാഷണത്തിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. ടെൻഷനും, ഭയവും ഉണ്ടായിരുന്നു. എന്നാൽ ഒരു അതിശയമെന്ന നിലയ്ക്ക് പറയട്ടെ തങ്ങളുടെയെല്ലാം ടെൻഷൻ കുറയ്ക്കാനും സാഹചര്യം സുഖകരമാക്കാനും ലാൽ സാർ ഞങ്ങളെ വളരെയധികം സഹായിച്ചു എന്നും, ഇരുവരും എപ്പോഴും വളരെ പോസറ്റീവ് ആണെന്നും അൻസിബ പറഞ്ഞു.

അതോടൊപ്പം മോഹൻലാലിൻ്റെയും, മമ്മൂട്ടിയുടേയും അഭിയത്തിലുള്ള കഴിവിനെക്കുറിച്ചും താരം പറയുന്നു. മമ്മൂക്കയും, ലാലേട്ടനും 10 പേജ് ഡയലോഗുകൾ വരെ തെറ്റിക്കാതെ പറയാറുണ്ടെന്നും, തങ്ങളുടെ ഡയലോഗുകൾ അവർ കാണാതെയാണ് ( നോക്കാതെ ) പറയാറുള്ളതെന്നും, സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും തമാശകൾ പറഞ്ഞുകൊണ്ടാണ് ഇവരെ കാണാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. അതോടൊപ്പം മമ്മൂക്ക സെറ്റിൽ ഇടക്കൊക്കെ ഡാൻസ് കളിക്കാറുണ്ടെന്നും അൻസിബ പറയുന്നു. മമ്മൂട്ടി നായകനായിയെത്തിയ സിബിഐ 5 ദി ബ്രയിൻ എന്ന ചിത്രമാണ് അൻസിബയുടെ പുതിയ ചിത്രം. സിബിഐ 5 – ൽ വളരെ പ്രധാനപ്പെട്ട വേഷമാണ് അൻസിബ കൈകാര്യം ചെയ്തത്.