“ലാലേട്ടന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റി എന്നത് ഒരു ഭാഗ്യമാണ്” : മനസ് തുറന്നു അനൂപ് മേനോന്‍
1 min read

“ലാലേട്ടന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റി എന്നത് ഒരു ഭാഗ്യമാണ്” : മനസ് തുറന്നു അനൂപ് മേനോന്‍

മലയാള സിനിമ നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോന്‍. സിനിമ രംഗത്ത് വരുന്നതിന് മുന്നേ ടെലിവിഷനില്‍ രംഗപ്രവേശനം ചെയ്തു. ഏഷ്യാനെറ്റിലെ പരമ്പരയായിരുന്ന സ്വപ്നം കൂടാതെ മേഘത്തിലെ അദ്ദേഹത്തിന്റെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. സൂര്യ ടിവി, കൈരളി എന്നീ ചാനലുകളില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി അനൂപ് മോനോന്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലില്‍ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അനൂപ് മേനോന്‍ അഭിനയിക്കുന്നത്. ഇവര്‍, കയ്യൊപ്പ്, റോക്ക് ആന്റ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, മോക്ഷം, കേരള പോലീസ്, തിരക്കഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. തിരക്കഥ എന്ന ചിത്രത്തിന് 2008-ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും, 2009-ലെ ഫിലിംഫെയര്‍ അവാര്‍ഡും അനൂപ് മേനോന്‍ കരസ്ഥമാക്കി. കൂടാതെ, പകല്‍ നക്ഷത്രങ്ങള്‍, കോക്ക്ടെയില്‍, ബ്യൂട്ടിഫുള്‍ എന്നിവയുടെ തിരക്കഥയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 15 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അനൂപ് കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്തു. ഇതുവരെ മലയാളത്തില്‍ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോന്‍ 2011-ല്‍ റിലീസായ ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി.

മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് അനൂപ് മേനോന്‍. ഒരുപാട് നല്ല സിനിമകള്‍ ഒരുമിച്ച് ചെയ്യാനും, ഒരുപാട് നല്ല നിമിഷങ്ങള്‍ ചെലവഴിക്കാനും സാധിച്ചിട്ടുള്ള കുറച്ച് വ്യക്തികളില്‍ ഒരാളാണ് മോഹന്‍ലാല്‍. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ആരാധകരെ എത്രമാത്രം വിസ്മയിപ്പിക്കുന്നോ, അത് പോലെ തന്നെയാണ് ഒരു മനുഷ്യന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് അനൂപ് മേനോന്‍ പറഞ്ഞു. ലാലേട്ടന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെ നമുക്കും ജീവിക്കാന്‍ പറ്റി എന്നു പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്.  അതിലേറെ ഭാഗ്യമാണ് അദ്ദേഹത്തിനോടൊപ്പം തനിക്ക് അഭിനയിക്കാന്‍ പറ്റിയതെന്നാണ് അനൂപ് മേനോന്‍ തുറന്ന് പറയുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും നല്ല പ്രകടനങ്ങള്‍ വരാനിരിക്കുന്നത് വരും വര്‍ഷങ്ങളില്‍ ആയിരിക്കും അത് പോലെ നടക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അനൂപ് മോനോന്‍ കൂട്ടി ചേര്‍ത്തു.