മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞപ്പോൾ ട്രോൾ ; അഞ്ജലി മേനോൻ പറഞ്ഞപ്പോൾ മൗനം ; ഇതെന്ത് മര്യാദ?
1 min read

മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞപ്പോൾ ട്രോൾ ; അഞ്ജലി മേനോൻ പറഞ്ഞപ്പോൾ മൗനം ; ഇതെന്ത് മര്യാദ?

മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ സിനിമകൾ ചെയ്തുകൊണ്ട് മലയാളസിനിമയിലെ വളരെ ശക്തമായ സ്ത്രീ – സാന്നിധ്യമായി മാറിയ ഫിലിംമേക്കറാണ് അഞ്ജലി മേനോൻ. തിരക്കഥ, സംവിധാനം എന്നീ മേഖലകളിലാണ് അഞ്ജലി സജീവം. അതോടൊപ്പം ഇപ്പോൾ ഡബ്ലിയു.സി.സി എന്ന വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ മുഖ്യ പ്രവർത്തക കൂടിയാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ ചലച്ചിത്രങ്ങളാണ്. ഈ സിനിമകൾക്ക് ശേഷം അഞ്ജലി മേനോൻ ഇപ്പോൾ തന്റെ പുതിയ സിനിമയുമായി എത്തുകയാണ്. ‘വണ്ടർ വുമൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പാർവതി തിരുവോത്ത്, നിത്യ മെനൻ, നദിയ മൊയ്തു, പദ്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പദ്മിനി, അമൃത, സുഭാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.

വണ്ടർ വുമൺ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോൾ വിവിധ ചാനലുകളിൽ അഞ്ജലി മേനോനും സംഘവും അഭിമുഖ പരിപാടികൾ നടത്തിവരുന്നുണ്ട്. അതിനോട് അനുബന്ധമായി ഫിലിം കമ്പാനിയൻ എന്ന ചാനലുമായി അഞ്ജലി മേനോൻ നടത്തിയ ഒരു അഭിമുഖത്തിൽ അവർ സിനിമാ റിവ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. അഞ്ജലി മേനോൻ പറയുന്നത്, സിനിമയുടെ മേക്കിങ് സംവിധാനങ്ങളെ കുറിച്ച് പഠിച്ചതിനുശേഷം മാത്രമേ റിവ്യൂ ചെയ്യുന്നതിൽ കാര്യമുള്ളൂ എന്ന രീതിയിലാണ് അഞ്ജലി മേനോന്റെ പ്രസ്താവന. ഫിലിം മേക്കിങ്ങുമായി ബന്ധപ്പെടുന്ന വിവിധ ഘട്ടങ്ങളും അതിന്റെ പ്രോസസ്സുകളും മനസ്സിലാക്കിയശേഷം റിവ്യൂ ചെയ്യുന്നതാണ് ഗുണകരമാകുക എന്നും അഞ്ജലി മേനോൻ പറയുന്നു.

അഞ്ജലി മേനോന്റെ വാക്കുകൾ..

ഉദയ താര നായർ എന്ന പേരുള്ള ഒരു മാം ഉണ്ട്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു ഫിലിം പേപ്പറിന്റെ സ്ക്രീൻ എഡിറ്റർ ആയിരുന്നു അവർ ഒരു പതിനഞ്ചോളം വർഷം. അവർ ഒരുപാട് സിനിമകൾ റിവ്യൂ ചെയ്തിട്ടുള്ള ആളാണ്‌. ഷോലെ ഒക്കെ ഇറങ്ങിയപ്പോൾ എല്ലാവരും മോശപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞ സമയത്ത് ഈ പടം കൾട്ട് ക്ലാസ്സിക്ക് ആവുമെന്ന് എഴുതി വച്ച സ്ത്രീയാണ്. അവർ ഒരു മലയാളിയാണ്. അവർ റിവ്യൂ ചെയ്യുമ്പോൾ അതിന് വേണ്ടി അവർക്ക് കിട്ടിയ ഒരു പ്രിപറേഷൻ ഉണ്ടായിരുന്നു. അതിനെ കുറിച്ച് സംസാരിച്ചപ്പോൾ ഐ വാസ് സോ സർപ്രൈസ്ഡ്. അവരുടെ ഒരു പോയിന്റ് ഓഫ് വ്യൂ എന്താണെന്ന് വച്ചാൽ ഒരു ക്രിട്ടിക്ക് ഒരു സിനിമയെ കുറിച്ച് എഴുതുമ്പോൾ സിനിമ എങ്ങനെയാണ് സൃഷ്ടിക്കപെടുന്നത് എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്നാണ്. അവരുടെ ബോസ്സ് അവരെ രാജ് കപൂർ സാറിന്റെ സെറ്റിലേക്ക് ഒരു പടം എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്നറിയാൻ ഷൂട്ട്‌ ചെയ്യുന്നത് എന്നറിയാൻ വിട്ടിരുന്നു. എഡിറ്റിംഗിനെ കുറിച്ചറിയാൻ ഋഷികേഷ് മുഖർജിയുടെ അടുത്ത് അയച്ചു. അങ്ങനെ പല ആളുകളുടെ അടുത്ത് പോയി പഠിച്ചതിനുശേഷം ആണ് അവർ അവരുടെ ആദ്യത്തെ റിവ്യൂ എഴുതുന്നത്.

ഇപ്പോൾ റിവ്യൂവേഴ്സിന് അങ്ങനത്തെ ഒരു ബാരിയർ ഉണ്ടാകാറില്ല. ഐ തിങ്ക് ഇറ്റ്സ് ഇമ്പോർട്ടന്റ്. സിനിമയുടെ ടെക്നിക്കൽ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ ഒരു സിനിമ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് അറിയേണ്ടതുണ്ട്. ഏറ്റവും ചിരി വരുന്നത് ‘സിനിമയ്ക്ക് ലാഗുണ്ട്’ എന്നൊക്കെ പറയുന്ന ടേമ്സുണ്ടല്ലോ.. എന്താണിത്.. വാട്ട്‌ ഈസ്‌ എഡിറ്റിംഗ് ആസ് എ പ്രോസസ്സ്.. അതാദ്യം കുറച്ചെങ്കിലും ഒന്ന് ഇങ്ങനത്തെ കമന്റ്‌സ് പാസ്സാക്കുന്നതിന് മുൻപേ അറിഞ്ഞിരിക്കണം. ഒരു സിനിമയുടെ പേസ് എന്തായിരിക്കണം എന്നൊരു ഡയറക്ടർ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇതായിരിക്കണം എന്റെ സ്റ്റോറി എന്നൊക്കെ. തീരെ ഒരു ബന്ധവും ഇല്ലാത്ത സിനിമകളുമായി കമ്പയർ ചെയ്തൊക്കെ ഇവർ സംസാരിക്കും. ഇറ്റ് ഡസിന്റ് വർക്ക്‌ ലൈക്ക് ദാറ്റ്‌. സോ യു ഹാവ് ടു അണ്ടർസ്റ്റാന്റ് ഹൗ എ ഫിലിം ഈസ്‌ നറേറ്റഡ്.. വാട്ട്‌ ഈസ്‌ ഇൻ എ ഫിലിം.. ഇതിന്റെ ടെക്നിക്കൽ എറർസിന്റെ കമന്റ്സ് ഒക്കെ വളരെ വെൽക്കം ആണ്. ഐ റിയലലി ലൈക്ക് റീഡിങ് ക്രിട്ടിക്ക് റിവ്യൂ. ഇറ്റ് ഈസ്‌ ഇമ്പോർട്ടന്റ്. ഫിലിം ക്രിട്ടിസിസം എന്ന് വച്ചാൽ ഞങ്ങൾക്കൊക്കെ പഠിക്കാൻ ഒരു സബ്ജക്ട് ആയിരുന്നു അത്. ബട്ട്‌ ഇറ്റ് ഈസ്‌ ഇമ്പോർട്ടന്റ് ടു അണ്ടർസ്റ്റാന്റ് ദ മീഡിയ. അപ്പോ ഈ റിവ്യൂ ചെയ്യുന്ന ആൾക്കാരെര് കുറച്ചുകൂടി ഈ മീഡിയം ഒന്ന് മനസ്സിലാക്കിയിട്ട് സംസാരിച്ചാൽ അത് എല്ലാവർക്കും ഗുണം ചെയ്യും. ദാറ്റ്‌ കൈൻഡ് ഓഫ് എഡ്യൂക്കേഷൻ ഈസ്‌ ഇമ്പോർട്ടന്റ് എന്നും അഞ്ജലി മേനോൻ പറയുന്നു.

എന്നാൽ ഏതാണ്ട് സമാനമായ അഭിപ്രായങ്ങൾ മോഹൻലാലും റോഷൻ ആൻഡ്രൂസ് അടക്കമുള്ള സിനിമ പ്രവർത്തകർ പറഞ്ഞപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഇവരെ ട്രോളോട് ട്രോൾ ചെയ്തിരുന്നു. പ്രമുഖ ഗ്രൂപ്പുകളും പേജുകളും അടക്കം എല്ലാവരും ഈ ട്രോളുകൾ തയ്യാറാക്കാൻ മുന്നിൽ നിന്നു. ഒരുപാട് പ്രേക്ഷകർ അവർ പറഞ്ഞ വാദങ്ങൾക്ക് എതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇൻ്റർ നാഷണൽ ചളു യൂണിയൻ, സിനിമ പാരഡൈസോ ക്ലബ്ബ്, മൂവി സ്ട്രീറ്റ് തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ഗ്രൂപ്പുകളും പേജുകളും ഒന്നടങ്കം മോഹൻലാലിനെയും റോഷൻ ആൻഡ്രൂസിനേയും ട്രോൾ ചെയ്ത് രംഗത്ത് സജീവമായിരുന്നു. എന്നാൽ അഞ്ജലി മേനോൻ അവർ പറഞ്ഞതിന് സമാനമായ ഒരു നിലപാട് സ്വീകരിച്ചപ്പോൾ ഇവർ ആരെയും ട്രോൾ ചെയ്യാനായി കാണുന്നില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. മാത്രമല്ല കൂടുതലും അവരെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ആണ് ഇത്തരം ഗ്രൂപ്പുകളിൽ അഞ്ജലി മേനോൻ പറഞ്ഞ വാദങ്ങൾ പ്രതിപാദിച്ച് ഇപ്പോൾ കാണപ്പെടുന്നത്. ഈയൊരു ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി ഇപ്പോൾ ചില പ്രേക്ഷകർ പ്രതികരിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും അഞ്ജലി മേനോൻ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളോട് സിനിമ കാണുന്ന സാധാരണ പ്രേക്ഷകർക്ക് അടക്കം കടുത്ത അമർഷം തന്നെയാനുണ്ടായത് എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

News Summary : Anjali Menon’s statement on movie reviewing and it’s aftereffects.