മോഹന്‍ലാല്‍ സിനിമയ്ക്ക് അനിരുദ്ധ് രവിശങ്കര്‍ സംഗീതം ഒരുക്കുന്നു! ; പ്രേക്ഷകര്‍ കാത്തിരുന്ന ആ കോമ്പോ വരുന്നു! ;ബിഗ് ബഡ്ജറ്റ് സിനിമ ഉടൻ
1 min read

മോഹന്‍ലാല്‍ സിനിമയ്ക്ക് അനിരുദ്ധ് രവിശങ്കര്‍ സംഗീതം ഒരുക്കുന്നു! ; പ്രേക്ഷകര്‍ കാത്തിരുന്ന ആ കോമ്പോ വരുന്നു! ;ബിഗ് ബഡ്ജറ്റ് സിനിമ ഉടൻ

സംഗീത സംവിധായകനും, ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. ‘ത്രീ’ സിനിമയിലെ വൈ ദിസ് കൊലവെറി ഡി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകനാണ് അദ്ദേഹം. ആ പാട്ടിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. നൂറ് കോടി വ്യൂസുമായി യൂട്യൂബിന്റെ ഗോള്‍ഡന്‍ ഹിറ്റ്സില്‍ ഇടം പിടിച്ച ആദ്യ ഗാനവും വൈ ദിസ് കൊലവെറി എന്നതായിരുന്നു. പത്ത് മിനിട്ടിലുള്ളിലാണ് അനിരുദ്ധ് ഗാനത്തിന്റെ ഈണം തയ്യാറാക്കിയത്. അടുത്ത ഇരുപത് മിനിട്ടിനുള്ളില്‍ ധനുഷ് പാട്ടിന്റെ രചന പൂര്‍ത്തിയാക്കുകയും ചെയ്തു. മദ്യപിച്ച ഒരാളെ പോലെയാണ് ധനുഷ് അതില്‍ പാട്ട് ആലപിച്ചത്.

സാഹിത്യമൊന്നുമില്ലാതെ, പ്രത്യേകിച്ച് അര്‍ത്ഥമെന്നുമില്ലാത്ത കുറേയേറെ പദങ്ങള്‍കൊണ്ട് ഒരുക്കിയ ആ ഗാനം വന്‍ ഹിറ്റാവുകയായിരുന്നു. അതു മാത്രമല്ല സോഷ്യമീഡിയയില്‍ ലക്ഷകണക്കിന് പേരാണ് ആ പാട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. അടുത്ത ഒരു ഹിറ്റ് സോങ് എത്തുന്നതു വരെ യൂട്യൂബിലെ തരംഗം തന്നെയായിരുന്നു ആ പാട്ട്. തമിഴ് നടന്‍ രവി രാഘവേന്ദ്രയുടെ മകനാണ് അനിരുദ്ധ്. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അനിരുദ്ധ് ആദ്യ ഗാനത്തില്‍ കൂടി തന്നെ വളരെ ശ്രദ്ധേയനായി. പിന്നീട് വിജയ് നായകനായി എത്തിയ കത്തി എന്ന ചിത്രത്തിന് സംഗീതം ഒരുക്കി. അതില്‍ വൈറലായ പാട്ടായിരുന്നു സെല്‍ഫി പുള്ള. കൂടാതെ, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നതിന് കരാര്‍ ഒപ്പിടുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല, മോഹന്‍ലാല്‍ സിനിമയില്‍ വൈകാതെ, അനിരുദ്ധ് രവിശങ്കര്‍ സംഗീതം ഒരുക്കും എന്നാണ് ആ വാര്‍ത്ത. ഇരുവരുടേയും കോമ്പോ വരും വര്‍ഷങ്ങളില്‍ സംഭലിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അനിരുദ്ധ് മലയാളത്തിലേക്ക് വരുന്നു എന്നും വാര്‍ത്തയുണ്ട്. എന്നാല്‍ ഏത് ചിത്രമാണെന്നോ, മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.