‘നീരിക്ഷകന്മാരെ’ ചാനൽ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയമായി;നിലപാട് കടുപ്പിച്ച് ശ്രീകണ്ഠൻ നായർ
1 min read

‘നീരിക്ഷകന്മാരെ’ ചാനൽ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയമായി;നിലപാട് കടുപ്പിച്ച് ശ്രീകണ്ഠൻ നായർ

ആരോഗ്യനില മോശമായ കോവിഡ് രോഗിയെ കൊണ്ട് അശ്വിൻ, രേഖ എന്നീ സന്നദ്ധപ്രവർത്തകർ രണ്ട് മിനിറ്റ് കൊണ്ട് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ബൈക്കിലിരുത്തി പോയ സംഭവം കേരളത്തിൽ വളരെ പ്രാധാന്യത്തോടെ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. തികച്ചും രാഷ്ട്രീയപരമായ പോർവിളികൾക്കാണ് ഈ സംഭവം വഴി തെളിച്ചരിക്കുന്നത്. “ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു. [5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാന.ഭംഗ.പ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.”പ്രമുഖ വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും ബിജെപി അനുഭാവിയുമായ ശ്രീജിത്ത് പണിക്കരുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിനെ ഏതാനും ഭാഗങ്ങൾ ആണ് ഇത്. ഇതിനോടകം വലിയ രീതിയിലുള്ള പ്രമുഖരുടെ അടക്കം വിമർശനങ്ങളാണ് ശ്രീജിത്ത് പണിക്കരുടെ ഈ അപക്വമായ പ്രസ്താവനക്ക് നേടാൻ കഴിഞ്ഞത്. ഇപ്പോഴത്തെ പ്രമുഖ ചാനൽ അവതാരകനും ഫ്ലവേഴ്സ്,24ന്യൂസ്‌ തുടങ്ങിയ ചാനലുകളുടെ സ്ഥാപകനുമായ ശ്രീകണ്ഠൻ നായർ ശ്രീജിത്ത് പണിക്കരുടെ പ്രസ്താവനയ്ക്കു കടുത്ത മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

“സത്യം പറഞ്ഞാൽ നിരീക്ഷകാ, സാധാരണ ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുമ്പോൾ അതിൽ ഇടപെടാൻ ശ്രമിക്കുന്ന ആളിനെ നിങ്ങൾ പരസ്യമായി അനുകൂലിച്ചില്ലെങ്കിൽ പോലും അവരെ തളർത്താതിരിക്കുക, ഇങ്ങനെ ഉള്ള ചില നല്ലമനസുകൾ നാട്ടിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് നിങ്ങളെ പോലുള്ള നിരീക്ഷകന്മാർക്ക് ടെലിവിഷൻ സ്‌ക്രീനിൽ കയറിയിരുന്ന് ഇങ്ങനെ വാതോരാതെ സംസാരിക്കാൻ കഴിയുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

Leave a Reply