‘മമ്മുക്കയ്ക്കു ഒരുപാട് റീടേക്ക് വേണം, അദ്ദേഹത്തിന്റെ ബെസ്റ്റ് ആവുന്നത് വരെ ടേക്ക് പോകും’; അമലപോള്‍

ന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ഇപ്പോഴിതാ ക്രിസ്റ്റഫര്‍ സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അമലപോള്‍. ക്രിസ്റ്റഫര്‍ ചിത്രത്തില്‍ അമലപോളിനോട് പറയുന്ന ഒരു ഡയലോഗ് മമ്മൂക്ക ഒരുപാട് തവണ റീടേക്ക് പോയിരുന്നു. അതിനെക്കുറിച്ചാണ് അമലപോള്‍ സംസാരിച്ചത്.

മമ്മൂക്ക ഒരു ഓര്‍ഗാനിക്ക് ഫ്‌ളോയിലൂടെ പോകുന്ന ആളാണ്. മമ്മൂക്ക ഡയലോഗ് പറയും. അത് ആക്ച്വലി ഒകെ ടേക് ആണ്. പക്ഷേ മമ്മൂക്ക അതില്‍ സാറ്റിസ്‌ഫൈഡ് ആയിരിക്കില്ല. അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന്റെ ബെസ്റ്റ് അല്ല നല്‍കിയിരിക്കുന്നതെന്ന്. മമ്മൂക്ക ഇത്രയും വര്‍ഷമായിട്ട് അഭിനയിച്ചിട്ട് അദ്ദേഹം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം അത് സാറ്റിസ്‌ഫൈഡ് ആണ്. അദ്ദേഹം അതില്‍ അസ്വസ്ഥത കാണുമ്പോള്‍ നമുക്കും ഒരു ബുദ്ധിമുട്ടാണല്ലോ.. ആ സീനില്‍ മമ്മൂക്ക ത്രിപ്തിയാവുന്നത് വരെ ടേക്ക് പോയി. ഏറ്റവും ലാസ്റ്റ് ആ സീന്‍ അദ്ദേഹം ചെയ്തപ്പോള്‍ സെറ്റിലുള്ള എല്ലാവരും ക്ലാപ്പ് ചെയ്തു. അവിടെയാണ് അദ്ദേഹത്തിന്റെ മാജിക്ക് എന്നും അമല പറയുന്നു.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

 

 

Related Posts