“എന്റെ ചിത്രം മോശമാണെന്ന് പറയാനുള്ള യോഗ്യത കമൽഹാസൻ സാറിന് മാത്രം” : അൽഫോൻസ് പുത്രൻ വിമർശകരോട്..
1 min read

“എന്റെ ചിത്രം മോശമാണെന്ന് പറയാനുള്ള യോഗ്യത കമൽഹാസൻ സാറിന് മാത്രം” : അൽഫോൻസ് പുത്രൻ വിമർശകരോട്..

പ്രേമം എന്ന ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം ആരാധകർ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരുടെ കൂട്ടത്തിൽ എടുത്ത് പറയുന്ന സംവിധായകനായി മാറിയ ആളാണ് അൽഫോൻസ് പുത്രൻ. ഇപ്പോഴിത സംവിധായകന്റെ  സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. താൻ സംവിധാനം ചെയ്ത സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ളത് കമല്‍ ഹാസന് മാത്രമാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത് . അദ്ദേഹം മാത്രമാണ് തന്നെക്കാളും കൂടുതലായി സിനിമയില്‍ പണി അറിയാവുന്ന വ്യക്തി എന്നുമാണ് അല്‍ഫോണ്‍സ് പുത്രൻ പറഞ്ഞത് . അൽഫോൻസ് പുത്രൻ  ഒരു കമന്റിന് കൊടുത്ത മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കു വെച്ചത്.

ഗോള്‍ഡ് എന്ന തന്റെ സിനിമ ഒരു മോശം സിനിമ തന്നെ ആണ്, അത് സ്വീകരിച്ച് അടുത്ത പടം ഇറക്ക് എന്ന കമന്റിനായിരുന്നു അല്‍ഫോണ്‍സ് പുത്രൻ മറുപടി നല്‍കിയത്. ‘ഇത് തെറ്റാണ് ബ്രോ. നിങ്ങള്‍ക്ക് എന്റെ സിനിമ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍  കമല്‍ ഹാസന്‍ സാറില്‍ മാത്രമാണ് പറയാൻ കഴിയു . അദ്ദേഹത്തിന് മാത്രമാണ് എന്നെക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി. അപ്പോള്‍ ബ്രോ പറയുമ്പോള്‍ ബ്രോക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞോ,’ എന്നാണ് അല്‍ഫോണ്‍സ് പുത്രൻ പറഞ്ഞത് . ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ സകല പോസ്റ്റുകളും അല്‍ഫോണ്‍സ് പുത്രൻ പിന്‍വലിച്ചിട്ടുണ്ട്.

അല്‍ഫോണ്‍സ് പുത്രന്റെ  ഒടുവില്‍ പുറത്ത് വന്ന ഗോള്‍ഡ് എന്ന ചിത്രത്തിന് വരുന്ന ട്രോളുകള്‍ക്കുള്ള മറുപടിയും അല്‍ഫോണ്‍സ് നൽകിയിട്ടുണ്ട് . ‘നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്താല്‍  നിങ്ങള്‍ക്ക് നല്ലതായിരിക്കും, എനിക്കതങ്ങനെയല്ല. അതു കൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ ഇനി എന്റെ മുഖം കാണിക്കില്ല. ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ പരിഹസിക്കാനും അധിക്ഷേപിക്കാനുമുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല എന്നുമാണ് കുറിച്ചത് .ഇഷ്ടമുണ്ടെങ്കില്‍ എന്റെ സിനിമ കാണുക എന്നും അല്ലാതെ എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം കാണിക്കരുത് എന്നുമാണ് സംവിധായകൻ കുറിച്ചത് .