മോഹന്‍ലാലിനെവെച്ച് പക്കാ വെറൈറ്റി ചിത്രവുമായി ഷാജി കൈലാസ്! എലോണ്‍ തിയേറ്ററില്‍ എത്തുക ജനുവരിയില്‍
1 min read

മോഹന്‍ലാലിനെവെച്ച് പക്കാ വെറൈറ്റി ചിത്രവുമായി ഷാജി കൈലാസ്! എലോണ്‍ തിയേറ്ററില്‍ എത്തുക ജനുവരിയില്‍

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

Alone Malayalam Movie OTT Release Date Which OTT Platform - Digital Rights | Watch Online - OTT Raja

അതേസമയം, 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. 2002ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറാണ്.

Mohanlal's Alone: Here's A Major Update On The Release Date! - Filmibeat

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

May be an image of 2 people, beard and text

അതേസമയം, നേരത്തെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു.
ഇരുള്‍ വീണ ഇടനാഴിയില്‍ മോഹന്‍ലാല്‍ കഥാപാത്രം നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണാന്‍ സാധിച്ചത്. നിരവധി പേരാണ് ആശംസകള്‍ക്കൊപ്പം പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത്, ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് കടുവ. മികച്ച പ്രേക്ഷക പ്രതിരണമായിരുന്നു ആ ചിത്രത്തിന് ലഭിച്ചിരുന്നത്. കാപ്പയാണ് ഷാജി കൈലാസിന്റെ റിലീസിനായി കാത്തിരിക്കുന്ന അടുത്ത ചിത്രം. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും.

May be an image of 1 person, beard, wrist watch and text