ആരാധകര്‍ക്കൊപ്പം ‘എലോണ്‍’ വിജയം ആഘോഷിച്ച് ഷാജി കൈലാസ്
1 min read

ആരാധകര്‍ക്കൊപ്പം ‘എലോണ്‍’ വിജയം ആഘോഷിച്ച് ഷാജി കൈലാസ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. ഹണ്ടിന്റെ ചിത്രീകരണം പാലക്കാട്ടു നടക്കുന്നതിനിടെയാണ് ജനുവരി 26 റിപ്പബ്‌ളിക്ക് ദിനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘എലോണ്‍’ തിയേറ്ററുകതളില്‍ പ്രദര്‍ശനത്തിനെത്തിയത്. വ്യത്യസ്ഥമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച എലോണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Alone movie | ഷാജി കൈലാസിന്റെ 'ഹണ്ട്' ലൊക്കേഷനിൽ 'എലോൺ' വിജയാഘോഷം | Success celebration of Alone movie on the location of Hunt – News18 Malayalam

ഈ സന്തോഷ വാര്‍ത്ത ഹണ്ട് ലൊക്കേഷനില്‍ ആഘോഷിക്കാന്‍ നിര്‍മ്മാതാവ് കെ. രാധാകൃഷ്ണന്‍ മുന്‍ കൈയ്യെടുക്കുകയും ചെയ്തു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഭാവന, അതിഥി രവി, രാഹുല്‍ മാധവ്, വിനു മോഹന്‍, അജ്മല്‍ അമീര്‍, ചന്തു നാഥ് എന്നീ അഭിനേതാക്കളാണ് സെറ്റില്‍ ഉണ്ടായിരുന്നത്.

mohanlal, മികച്ചപ്രേക്ഷക പ്രതികരണത്തില്‍ 'എലോണ്‍'; 'ഹണ്ടി'ന്റെ ലൊക്കേഷനില്‍ വിജയം ആഘോഷിച്ച് താരങ്ങള്‍ - hunt movie team celebrates alone release - Samayam Malayalam

അതേസമയം, മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ സിനിമാ അനുഭവം തന്നെയാണ് എലോണില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകര്‍ സഞ്ചരിക്കുന്നത് മോഹന്‍ലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫാന്റസിയും ത്രില്ലറും ഹൊററുമൊക്കെ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണ ചിത്രം തന്നെയാണ് എലോണ്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

Alone' movie review: Mohanlal's solo act not enough to save this stretched-out thriller - The Hindu

2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”സ്‌ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ ഷാജി കൈലാസ് അത് നന്നായി കൈകാര്യം ചെയ്തു, മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടം” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.