“തല ഡാ.. വേറെ യെവൻ ഡാ..” ; ഷൂട്ടിങ്ങിൽ 4 സ്വർണ്ണമടക്കം മെഡലുകൾ വാരിക്കൂട്ടി അജിത് കുമാർ ; അഭിനന്ദനപ്രവാഹങ്ങൾ
1 min read

“തല ഡാ.. വേറെ യെവൻ ഡാ..” ; ഷൂട്ടിങ്ങിൽ 4 സ്വർണ്ണമടക്കം മെഡലുകൾ വാരിക്കൂട്ടി അജിത് കുമാർ ; അഭിനന്ദനപ്രവാഹങ്ങൾ

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ താരം ആരാണെന്ന് ചോദിച്ചാൽ അതിന് ഏറ്റവും മികച്ച ഒരു ഉത്തരമായിരിക്കും അജിത്ത്. ആരാധക പിന്തുണയിൽ അജിത്തിന് പകരം വയ്ക്കാൻ മറ്റൊരു താരം ഉണ്ടോ എന്ന് ചോദിച്ചാൽ പോലും സംശയമാണ്. തന്റെ തുടക്ക കാലം കൊണ്ട് തന്നെ  വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വേറിട്ട അഭിനയ ശൈലിയിലൂടെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. മറ്റുള്ള നടന്മാരെ പോലെ അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക അല്ല അജിത് ചെയ്യുന്നത്. സിനിമയിൽ സജീവമാണെങ്കിലും തനിക്ക് ഇഷ്ടമുള്ള മേഖലകളിൽ സജീവമായി കഴിവ് തെളിയിക്കാനും അജിത് എപ്പോഴും ശ്രമിക്കാറുണ്ട്.

ബൈക്ക് റേസിങ്ങും, ഷൂട്ടിങ്ങുമെല്ലാം ഇഷ്ടപ്പെടുന്ന അജിത് തന്റെ ഹോബിയിലൂടെ എപ്പോഴും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സമ്മാനങ്ങൾ വാരിക്കൂട്ടി ഇരിക്കുകയാണ് അജിത്ത്.  തമിഴ്നാട്ടിൽ നടന്ന ഷൂട്ടിംഗ് മത്സരത്തിൽ  നാല് സ്വർണമെഡലും രണ്ട് വെങ്കല മെഡലും കരസ്ഥമാക്കി ഇരിക്കുകയാണ് താരം.   നേരത്തെ തന്നെ അജിത്ത് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ താരത്തിന് ലഭിച്ച നേട്ടങ്ങൾ കൂടി പുറത്ത് വരുമ്പോൾ ആരാധകർക്കും ഇതൊരു വിസ്മയം ആയി മാറുകയാണ്. സോഷ്യൽ മീഡിയ ഒന്നാകെ അജിത്തിന്റെ ആരാധകർ ഈ നേട്ടം വലിയ ആഘോഷമാക്കി മാറ്റുകയാണ്.

47 മത്തെ തമിഴ്നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആണ് അജിത്തിന് ഈ വലിയ നേട്ടം നേടിയെടുക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷവും താരം ഇതേ ഇനത്തിൽ തന്നെ മത്സരിച്ചിരുന്നു. അജിത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വലിമൈ. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഒരു അജിത് ചിത്രം പുറത്തിറങ്ങിയത്. എന്നാൽ സിനിമ ആരാധകർ പ്രതീക്ഷിച്ച വിജയം നേടിയെടുക്കാൻ സാധിച്ചില്ല. ബോണി കപൂർ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ബോണി കപൂറിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് അജിത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി മഞ്ജു വാര്യരും എത്തുന്നു. ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി താരങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.