‘ഏജന്റ് ടീന’ മലയാളത്തിലേക്ക്, അഭിനയിക്കാൻ പോകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ…
1 min read

‘ഏജന്റ് ടീന’ മലയാളത്തിലേക്ക്, അഭിനയിക്കാൻ പോകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ…

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നതാണ് നമ്മൾ കണ്ടത്. ഇപ്പോഴിത ചിത്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടി വാസന്തി മലയാള ചലച്ചിത്രം ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയുടെ ഒരു നിർണായക ഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഏജന്റ് ടീന എന്ന കഥാപാത്രം മുന്നോട്ടു വന്നത്. വളരെ ചെറിയ സമയം മാത്രമായിരുന്നു താരം സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂ.  എന്നാൽ ആ ഒരു കഥാപാത്രം ആരാധകർക്ക് നൽകിയത് വലിയ ഒരു അനുഭൂതി തന്നെയായിരുന്നു.

ഇപ്പോഴിതാ വാസന്തിയുടെ മലയാള സിനിമ എത്താൻ പോകുന്നു എന്ന വാർത്ത ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത് . മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയുടെ കൂടെയാണ് താരം അടുത്ത ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ത്രില്ലർ ചിത്രത്തിലാണ് വാസന്തി കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടിയുടെ കൂടെ വാസന്തി നിൽക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

നിലവിൽ കോതമംഗലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സിനിമയിൽ മമ്മൂട്ടി ഒരു പോലീസ് ഓഫീസറെ ആണ്  അവതരിപ്പിക്കുന്നത് എന്നും, ചിത്രം ഒരു മുഴുനീള ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത് എന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ടീനയായി ആരാധകരുടെ മനസ്സ് കീഴടക്കിയ താരം ചിത്രത്തിൽ ഏതു കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കാൻ പോകുന്നത് എന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. വിക്രത്തിൽ കണ്ടതു പോലെയുള്ള ആക്ഷൻ രംഗങ്ങളിൽ വാസന്തി എത്തുമോ എന്നാണ് ആരാധകർ കൗതുകത്തോടെ ചോദിക്കുന്നത്. സിനിമയിലെ ഒറ്റ രംഗം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് വാസന്തി .

അധികം വൈകാതെ തന്നെ സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തു വിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ബിഹൈൻഡ് സീൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോമഡി സിനിമകൾക്ക് തിരക്കഥയൊരുക്കിയ ഉദയ കൃഷ്ണയുടെ ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന മുഴുനീള ചിത്രം കാണാനുള്ള കാത്തിരിപ്പും ആരാധകർക്കിടയിൽ ഉണ്ട്.