കെ.ജി.എഫിനു ശേഷം, രക്ഷിത്‌ ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത്‌ പൃഥ്വിരാജ്‌
1 min read

കെ.ജി.എഫിനു ശേഷം, രക്ഷിത്‌ ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത്‌ പൃഥ്വിരാജ്‌

ബ്രഹ്മാണ്ഡ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ നടൻ പൃഥ്വിരാജ് പ്രധാന പങ്ക് വഹിക്കാനുണ്ട്. കേരളക്കരയാകെ ഇളക്കിമറിച്ച കെജിഎഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രക്ഷിത്‌ ഷെട്ടിയുടെ പുതിയ ചിത്രത്തിന്റെ വിതരണ അവകാശവും പൃഥ്വിരാജ് ഏറ്റെടുത്തിരിക്കുകയാണ്. കന്നഡയിലെ സൂപ്പർതാരം ആയ രക്ഷിത്‌ ഷെട്ടിയുടെ ‘777 ചാർളി’ എന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റു നോക്കുന്നത്. കിറുക്ക്‌ പാർട്ടിയിലൂടെ സൗത്ത്‌ ഇൻഡ്യ മുഴുവൻ കന്നട ഫിലിം ഇൻഡസ്ട്രിയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട രക്ഷിത്‌ ഷെട്ടിയുടെ പുതിയ ചിത്രം വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിവരണത്തിൽ എത്തിക്കുന്നത് കൊണ്ട്വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽവിനീത് ശ്രീനിവാസൻ മനോഹരമായ ഒരു മലയാള ഗാനം ആലപിക്കുന്നുണ്ട്. ജൂൺ ആറാം തീയതി ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വിവിധ ഭാഷകളിലായി തന്നെ റിലീസ് ചെയ്യുന്നതായിരിക്കും. ഏകാന്തമായ നായകന്റെ ജീവിതത്തിലേക്ക് ഒരു നായ കടന്നുവരുന്നതും പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധവും രസകരമായ മുഹൂർത്തമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളിയായ സംഗീതസംവിധായകൻ നോബിൻ പോളാണ് ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് അണിയറ പ്രവർത്തകർ:, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ സ്, വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി, കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദർ, സ്റ്റണ്ട്: വിക്രം മോർ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ബിനയ് ഖാൻഡൽവാൽ, സുധീ ഡി, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്സ്: ഒലി സൗണ്ട് ലാബ്സ്, ഓൺലൈൻ എഡിറ്റർ: രക്ഷിത് കൗപ്പ്, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്, പി ആർ ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.

Leave a Reply