‘ഞാൻ ഓടിച്ചെന്ന് മൈക്ക് എടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല’; പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ തന്റെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപി
1 min read

‘ഞാൻ ഓടിച്ചെന്ന് മൈക്ക് എടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല’; പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ തന്റെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപി

പാലാ ബിഷപ്പ് നടത്തിയ പരസ്യപ്രസ്താവന വലിയ രീതിയിൽ കേരളത്തെ പിടിച്ചുലച്ചിരിക്കുകയാണ്. വലിയ വിവാദങ്ങൾക്കും പൊതു ചർച്ചകൾക്കും കാരണമായ ഈ സംഭവത്തിൽ മേൽ തന്റെ വളരെ വ്യക്തമായ നിലപാട് സുരേഷ് ഗോപി തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാദ വിഷയത്തിൻ മേലുള്ള നിലപാടിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നേരിട്ട് അദ്ദേഹം മറുപടി പറയുകയായിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ; “ഇതിനകത്ത് അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ, അവർക്ക് ഉത്തരവാദിത്വമുള്ള ഒരു ആളാണെന്നു തോന്നിയാൽ എന്നെ വിളിപ്പിക്കാം. വിളിപ്പിച്ചാൽ ഞാൻ ചെല്ലും, ചെന്ന് അവർക്ക് പറയാനുള്ളത് കേൾക്കും. അവർക്ക് ആരെയാണ് അറിയിക്കേണ്ടത് അറിയിക്കേണ്ട ആൾക്കാരെ ഞാൻ നേരിട്ട് പോയി അറിയിക്കും. ഇതാണ് എന്റെ ജോലി. ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും അറിയിക്കാതെ തന്നെ അവിടെ എത്തുന്നുണ്ട്. അതിനുള്ള നടപടികൾ സത്വരനടപടികൾ തന്നെ എടുക്കുന്നുണ്ട്. അത് കാശ്മീർ 370 ഭേദഗതി ആയാലും കാർഷിക നിയമം ആയാലും ജനതയ്ക്ക് ആവശ്യം ആയതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിഷപ്പ് വഴിയാണ് ജനതയുടെ പ്രശ്നം വരുന്നതെങ്കിൽ തീർച്ചയായിട്ടും അത് കൈകാര്യം ചെയ്യുന്ന തരത്തിൽ എത്തിക്കേണ്ട ഇടത്തേക്ക് എത്തിക്കാം.

പക്ഷേ അവർ ആവശ്യപ്പെടണം. ഞാൻ അങ്ങനെ ഓടിച്ചെന്ന് മൈക്ക് എടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല, അങ്ങനെ ഒരു രാഷ്ട്രീയക്കാരൻ ആവുകയുമില്ല. പറയാനുള്ളവർ പറയട്ടെ അവരുടെ എണ്ണം കൂടട്ടെ, കൂടി വന്നാൽ നമ്മൾ ഭൂരിപക്ഷത്തിനു വേണ്ടിയല്ലേ നിൽക്കുന്നത്? ഭൂരിപക്ഷം തീരുമാനിക്കട്ടെ ഭൂരിപക്ഷം തെരഞ്ഞെടുത്ത സർക്കാർ ചെയ്യട്ടെ.”

Leave a Reply