തൃശ്ശൂർ പൂരം വേണ്ട; നടി പാർവതിയുടെ പ്രതികരണം സൂപ്പർതാരങ്ങൾ അടക്കമുള്ള നടീനടന്മാർക്ക് അപമാനകരം
1 min read

തൃശ്ശൂർ പൂരം വേണ്ട; നടി പാർവതിയുടെ പ്രതികരണം സൂപ്പർതാരങ്ങൾ അടക്കമുള്ള നടീനടന്മാർക്ക് അപമാനകരം

‘ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’.മാധ്യമ പ്രവർത്തകയായ ഷാഹിന നഫീസ പങ്കുവച്ച പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പങ്കുവെച്ചുകൊണ്ട് ആണ് നടി പാർവതി തിരുവോത്ത് തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്. പാർവതിയുടെ നിലപാട് വ്യക്തമായതോടെ നവ മുഖ്യധാരാമാധ്യമങ്ങൾ ഈ വിവരം ഏറ്റെടുക്കുകയും വലിയ ചർച്ചതന്നെ രൂപപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ ഇക്കുറി കർശന നിയന്ത്രണങ്ങളോടെ തന്നെയാണ് തൃശ്ശൂർ പൂരം നടക്കുന്നതെന്ന് പ്രഖ്യാപനവും വന്നു. രാജ്യത്ത് നടക്കുന്ന കുംഭമേളക്കെതിരെ സമാനമായ രീതിയിൽ നടി പാർവതി തിരുവോത്ത് പ്രതികരിച്ചിരുന്നു. വൈറസ് വ്യാപനം അതിന്റെ തീവ്രതയുടെ ഉയർന്ന അവസ്ഥയിൽ നിൽക്കുമ്പോൾ പൊതുപരിപാടികളും പൂരങ്ങളും പരമാവധി ഒഴിവാക്കുകയും നിയന്ത്രിക്കുകയും വേണ്ടത് നാടിന്റെ ആവശ്യം ആണെന്നിരിക്കെ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് എതിരെ പ്രതികരിക്കാൻ മലയാള സിനിമാലോകത്ത് പാർവ്വതിയെ പോലുള്ള ചുരുക്കം ചിലർ മാത്രമേ ഉള്ളൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ ചിലരുടെ എല്ലാം സാമൂഹിക ബോധവൽക്കരണം വെറും പൊറാട്ടുനാടകം എന്ന നിലവാരത്തിലേക്ക് ഈ സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്.

മാധ്യമപ്രവർത്തകയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെ:,”ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസിലായിക്കാണും. അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കുക”. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ള മറ്റ് പ്രശസ്തരായ വ്യക്തികൾ ഈ വിഷയത്തിൽ മേൽ കർശനമായ വിമർശനാത്മക നിലപാട് സ്വീകരിച്ചതിനാലാണ് തൃശൂർ പൂരം എന്ന വലിയ ജനാവലിയെ തടയാൻ കഴിഞ്ഞത്. സിനിമാപ്രവർത്തകർ ഇടയിൽ നിന്നും വളരെ ചുരുക്കം പേർ മാത്രമേ ഇത്രയും വലിയൊരു സംഭവത്തിനെതിരെ പ്രതികരിച്ചിട്ടുള്ളത്. ഇതുവരെയും പ്രതികരിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ നടി പാർവതി തിരുവോത്ത് ആണ് ഒന്നാമത് നിൽക്കുന്നത് എന്ന് വേണം പറയാൻ. മലയാളത്തിലെ മറ്റേതെങ്കിലും സൂപ്പർതാരം അത് നടനോ നടിയോ ആയിക്കൊള്ളട്ടെ ഈ വിഷയത്തിൽ മേൽ പാർവ്വതിയെ പോലെ കർശനമായ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

സിനിമയിലും അഭിമുഖങ്ങളിലും ചില ഉദ്ഘാടനങ്ങളും മാത്രം വരുമ്പോൾ സാമൂഹിക പ്രതിബദ്ധത നിറഞ്ഞുതുളുമ്പുന്ന പ്രശസ്തരായ ചലച്ചിത്രകാരന്മാർ ഈ അവസരത്തിൽ നടി പാർവതിയുടെ മുൻപിൽ എത്രത്തോളം ചെറുതാണെന്ന് തെളിയിക്കുന്നു. പ്രതികരണ ശേഷിയുള്ളതിന്റെ പേരിൽ മാത്രം ആരാധകക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിട്ടുള്ള നടിയാണ് പാർവതി. ആരോപണങ്ങളിലും അധിക്ഷേപങ്ങളും ഒന്നും തളരാതെതന്റെ ശക്തമായ നിലപാടുകൾ സധൈര്യം വിളിച്ച് പറഞ്ഞുകൊണ്ട് സിനിമ ജീവിതവുമായി മുന്നോട്ടു പോകുന്ന പാർവതി പ്രതികരണശേഷി നഷ്ടപ്പെട്ട സൂപ്പർതാരങ്ങൾ അടക്കമുള്ള നടീനടന്മാർക്ക് അപമാനകരമായ പ്രവർത്തിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സർക്കാസമായി പറയാവുന്നതാണ്. സാമൂഹിക പ്രതിബദ്ധത ഉണ്ട് എന്ന് നടിക്കുന്നവരുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി തന്നെ പാർവതിയുടെ ശക്തമായ നിലപാട് നിലകൊള്ളുന്നു. മറ്റുള്ള ഭാഷയിലെ താരങ്ങൾ എങ്ങനെയാണ് സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ട് ഉള്ളതെന്ന് ഒന്ന് പരിശോധിച്ചാൽ പാർവതിയുടെ പ്രസക്തി എന്താണെന്നു മനസ്സിലാവും.

Leave a Reply