“അനിയത്തിപ്രാവിൽ കുഞ്ചാക്കോബോബന് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നു, മണിച്ചിത്രത്താഴിലും തനിയ്‌ക്കാണ്‌ ആദ്യം അവസരം ലഭിച്ചത്” : നടൻ വിനീത് മനസ് തുറക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിനീത്.  ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് വിനീത്.  നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല് കാബൂളിവാല ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ തൻ്റെ അഭിനയ മികവ് സാക്ഷ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.  മലയാളം സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു.  അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചു.  മലയാളത്തിലെ ചില ഐകോണിക് സിനിമകളിലെ നിര്‍ണായക കഥാപാത്രങ്ങളും വിനീതിനെ തേടിയെത്തിയിരുന്നു.  ഒരു കാലത്ത് യുവാക്കളുടെ ഇഷ്ട താരമായിരുന്ന വിനീത് പിന്നീട് സിനിമയിൽ അത്ര കണ്ട് സജീവമായിരുന്നില്ല.

സല്ലാപം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നീ സിനിമകളിലെ തൻ്റെ അവസരങ്ങൾ നഷ്‌ടമായ അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് താരമിപ്പോൾ.  ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സല്ലാപം സിനിമയിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നതായും, താൻ ആ സമയത്ത് കാതല്‍ ദേശം, ശക്തി എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും, അങ്ങനെയാണ് ആ അവസരം പോയതെന്നും, അതേസമയം അന്ന് ആനി, മനോജ് കെ. ജയന്‍, ഞാന്‍ ഇങ്ങനെയായിരുന്നു കാസ്റ്റിംഗ് തീരുമാനിച്ചതെന്നും, അതിന് പിന്നാലെയാണ് ദിലീപും, മഞ്ജുo എത്തുന്നതെന്നും വിനീത് പറഞ്ഞു.

ഇങ്ങനെയൊക്കെ ആണെങ്കിലും അതിൻ്റെയെല്ലാം ഭംഗി കാസ്റ്റിംഗിലെ ആ ഫ്രെഷ്‌നസാണ്. തനിയ്ക്ക് തോന്നുന്ന കാര്യം മിക്ക പടങ്ങള്‍ക്കും ഇതുപോലെ വ്യത്യസ്തമായ ഓപ്ഷന്‍സ് ഉണ്ടായിട്ടുണ്ടായിരിക്കും.  അത് താൻ ചെയ്യേണ്ടതായിരുന്നു എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും കാരണം അത് മറ്റൊരാള്‍ക്ക് വേണ്ടിയുള്ളതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിയത്തിപ്രാവ് സിനിമയിലേയ്ക്കും തന്നെ വിളിച്ചിരുന്നെന്നും പാച്ചിക്കയ്ക്ക് ( ഫാസിൽ ) ഒരു പുതുമുഖത്തെയായിരുന്നു ആവശ്യം.  കുറേ ആളുകളെ നോക്കി കിട്ടാതായപ്പോഴായിരിക്കും എന്നെ വിളിച്ചത്.  പാച്ചിക്കയ്ക്ക് അന്നെ (എന്നെ ) നന്നായി അറിയാമെന്നും ചിരിച്ചുക്കൊണ്ട് വിനീത് സൂചിപ്പിച്ചു.

അന്നത്തെ കാലത്ത് തൻ്റെ സാഹചര്യം എങ്ങനെയാന്ന് വെച്ചാല്‍ കാതല്‍ ദേശത്തിൻ്റെ ഷൂട്ട് കഴിഞ്ഞ് പിറ്റേ ദിവസം ഭരതേട്ടൻ്റെ തെലുങ്ക് പടത്തിനായി വിശാഖ പട്ടണത്തിലേയ്ക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു.  അതായിരുന്നു പിന്നീട് ‘മഞ്ജീര ധ്വനി’ എന്ന് പേരില്‍ മലയാളത്തിലിറങ്ങിയത്.  അതൊരു വലിയ സിനിമയായിരുന്നു. അതിനിടയിലാണ് പാച്ചിക്കയ്ക്ക് കാണണമെന്ന് പറഞ്ഞ് വിളിക്കുന്നത്.  താൻ പോയി കണ്ടെന്നും . ശാലിനിയെ ഹീറോയിനായിട്ട് അവതരിപ്പിക്കുന്ന ഒരു സിനിമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കുഞ്ചാക്കോ ബോബൻ്റെ റോളിലേയ്ക്കായിരുന്നു തന്നെ വിളിച്ചതെന്നും, അപ്പോള്‍ ഭരതേട്ടൻ്റെ പടത്തിന് വേണ്ടി പോവുകയാണെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞെന്നും അങ്ങനെയാണ് തനിയ്ക്കാ അവസരം നഷ്ടമായതെന്നും, പിന്നീടാണ് ചാക്കോച്ചന്‍ വന്നതും, അതൊരു ചരിത്രമായി മാറിയതെന്നും വിനീത് പറഞ്ഞു വെക്കുന്നു.

അവരുടെ പെയറിനും ആ ഒരു ഫ്രെഷ്‌നസ് ഉണ്ടായിരുന്നു. എന്നെ പോലെയൊരു ആക്ടര്‍ അത് ചെയ്തിരുന്നെങ്കില്‍ അത് ഒരു സാധാരണ സിനിമയായി പോയേനേ. കാസ്റ്റിംഗിലെ ഫ്രെഷ്‌നസ് എപ്പോഴും ഒരു പടത്തിൻ്റെ ഭംഗിയാണെന്നും വിനീത് കൂട്ടിച്ചേർത്തു. ‘ മണിച്ചിത്രത്താഴ്’ സിനിമയിലും ഇതേ അവസ്ഥയിരുന്നെന്നും, ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് പാച്ചിക്ക റഫായി തന്നോട് കഥ പറഞ്ഞിരുന്നതായും, ഞാന്‍ ബാക്ക് സ്റ്റേജില്‍ നിന്നും സ്റ്റേജിലേയ്ക്ക് പോകുമ്പോള്‍ പാച്ചിക്ക തൻ്റെ കൈ പിടിച്ചു നിര്‍ത്തി 100 കൊല്ലം മുമ്പേയുള്ള ഒരു നര്‍ത്തകി, അവളുടെ കാമുകനായ രാമനാഥന്‍.  ഇത്രയേ പറഞ്ഞുള്ളു എന്നും വിനീത് ഓർത്തെടുക്കുന്നു.  ലാലിൻ്റെയും സുരേഷ് ഗോപിയുടെയും കമ്പൈന്‍ഡ് ഡേയ്‌സാണ്.  8 ദിവസം വേണമെന്ന് പറഞ്ഞിരുന്നതായും, അപ്പോള്‍ പരിണയം തുടങ്ങാനിരിക്കുകയായിരുന്നു അതുകൊണ്ട് താൻ പാച്ചിക്കയുടെ അടുത്ത് ഹരിഹരൻ സാറിനോട് ചോദിക്കട്ടെയെന്ന് പറയുകയായിരുന്നു.  സർ അതിനായി മാക്‌സിമം ശ്രമിച്ചിരുന്നെങ്കിലും അതിനടയ്ക്ക് അത് നടക്കാതെ വന്നു.  അങ്ങനെ ആ അവസരവും തനിയ്ക്ക് നഷ്ടമായതായി വിനീത് കൂട്ടിച്ചേർത്തു.

Related Posts