സ്ത്രീധനത്തിന്റെ പേരിൽ പെൺജീവിതങ്ങൾ ഇല്ലാതാകുമ്പോൾ ‘സുരേഷ് ഗോപി’ പൊട്ടിത്തെറിച്ച് അന്ന് പറഞ്ഞ വാക്കുകൾ പ്രസക്തമാവുന്നു…
1 min read

സ്ത്രീധനത്തിന്റെ പേരിൽ പെൺജീവിതങ്ങൾ ഇല്ലാതാകുമ്പോൾ ‘സുരേഷ് ഗോപി’ പൊട്ടിത്തെറിച്ച് അന്ന് പറഞ്ഞ വാക്കുകൾ പ്രസക്തമാവുന്നു…

സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞു പോകുന്ന പെൺജീവിതങ്ങളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തെ ഓരോ ഞെട്ടിപ്പിക്കുന്ന വാർത്തകളും അസ്വസ്ഥമാക്കുന്നുണ്ട് എങ്കിലും പ്രധാന വാർത്തകളുടെ ഇടങ്ങളിൽ നിന്നും അവ അപ്രത്യക്ഷമാകുമ്പോൾ ആ വിഷയത്തെക്കുറിച്ചുള്ള പൊതുബോധവും ആർജ്ജവവും അതോടെ അവസാനിക്കും. വിവാഹം എന്ന വ്യവസ്ഥ ഒരു സാമൂഹിക വിപത്തായി സ്ത്രീകളുടെ ജീവനെ തന്നെ ഇല്ലാതാക്കി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ സ്ത്രീ ജീവിതങ്ങൾക്കിടയിൽ ഉണ്ടാകണം എന്ന് തന്നെയാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. സ്ത്രീധന വിഷയത്തെ സംബന്ധിച്ച് ജീവൻ പൊലിഞ്ഞു പോയ വിസ്മയ എന്ന പെൺകുട്ടിയുടെ വിഷയത്തിൽ പ്രമുഖരടക്കം എല്ലാവരും ശക്തമായി പ്രതികരിക്കുമ്പോൾ. ഏകദേശം ഒരു വർഷം മുമ്പ് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് ഒരു വലിയ മാർഗനിർദേശം എന്നവണ്ണം ഉയർന്നു കേൾക്കുന്നത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ജനപ്രിയ പരിപാടിയിൽ അവതാരകനായിരുന്ന സുരേഷ് ഗോപി മത്സരാർത്ഥിയായ യുവതിയുടെ കുടുംബജീവിതത്തിൽ ഭർത്താവിൽ നിന്ന് ഏൽക്കേണ്ടിവന്ന വേദനിപ്പിക്കുന്ന കഥകൾ കേട്ടതോടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് സംസാരിക്കുകയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നൊരു മാർഗ്ഗനിർദ്ദേശം ആയും മുദ്രാവാക്യം ആയും ശക്തി പ്രാപിച്ചിട്ടുണ്ട്.

നാളുകൾക്കുമുമ്പ് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇങ്ങനെ:,”ഞാൻ ഇവിടെ ഇരുന്ന്, സത്യം പറഞ്ഞാൽ എന്റെ ഹൃദയം നനയുന്നുണ്ടെങ്കിൽ അത് ലോകത്തുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ്. പെൺമക്കളുള്ള അച്ഛനമ്മമാരെ ഓർത്താണ്. ചില നിശ്ചയങ്ങൾ ആൺകുട്ടികൾ അങ്ങ് എടുക്കണം എനിക്ക് പെണ്ണിന്റെ പണം വേണ്ട. അങ്ങനെയൊരു ദൃഢ തീരുമാനമെടുത്ത 4 ആൺമക്കൾ അടങ്ങിയ കുടുംബത്തിലെ മൂത്ത മകനാണ് ഞാൻ. 20 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു ഒരു 5 എങ്കിലും എനിക്ക് യോഗ്യതയില്ലേ? അങ്ങനെ ഓരോരുത്തരും സ്വയമങ്ങ് യോഗ്യത അളന്നാൽ എങ്ങനെയാണ് ഈ പെൺകുട്ടികളുടെ അച്ഛനമ്മമാർ യോഗ്യതയ്ക്ക് വില നിശ്ചയിക്കാൻ ബാധ്യസ്ഥരാവുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺതുണ ആവശ്യമില്ലയെന്ന് പറഞ്ഞ് ദൃഢമായി ചൂട് ഉറപ്പിച്ചാൽ ഈ ആണുങ്ങൾ എന്ത് ചെയ്യും. ആത്മരോഷം തന്നെയാണ് എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട് അവർക്ക് വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി ഈ അച്ഛനെ, സുരേഷ് ഗോപിയെ അല്ല ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കൊള്ളു. ഇല്ലെങ്കിൽ വേണ്ട അവർ ഒറ്റയ്ക്ക് ജീവിക്കും. ജീവിതം ദൈവം വിരിച്ച് തരുന്ന പച്ചപ്പരവതാനി ആണ്. അത്രയേ ഉള്ളൂ…”

Leave a Reply